Get Updates
Get notified of breaking news, exclusive insights, and must-see stories!

കസവ് മുണ്ടും സിനിമാ സ്റ്റൈൽ എൻട്രിയുമായി യതീഷ് ചന്ദ്ര; ഇത് പുതിയ മുഖം, വീഡിയോ വൈറൽ

Recommended Video

cmsvideo
    കസവ് മുണ്ടും സിനിമാ സ്റ്റൈൽ എൻട്രിയുമായി യതീഷ് ചന്ദ്ര

    മംഗളൂരു: സോഷ്യൽ മീഡിയയിലെ താരമാണ് എസ്പി യതീഷ് ചന്ദ്ര. പുതുവൈപ്പ് സമരവും അങ്കമാലി ഹർത്താലുമെല്ലാം വില്ലൻ പരിവേഷം ചാർത്തിക്കൊടുത്ത യതീഷ് ചന്ദ്ര പക്ഷെ ശബരിമലയിൽ ക്രമസമാധാന പാലന ചുമതലയുള്ള എസ്പിയായി എത്തിയതോടെ സോഷ്യൽ മീഡിയയിലെ താരമായി. എപ്പോഴും കൂളായ, മരണമാസ്സായാ യതീഷ് ചന്ദ്രയുടെ ചരിത്രാന്വേഷികളും കുറവല്ല.

    സമരക്കാരെ കൈകാര്യം ചെയ്യുന്ന, ശബരിമലയിൽ കേന്ദ്രമന്ത്രിയെ വരെ മുട്ടുകുത്തിച്ച യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. അക്കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി എത്തിയിരിക്കുകയാണ്. യതീഷ് ചന്ദ്രയുടെ ഇതുവരെ കാണാത്ത മുഖമാണ് പുതിയ വീഡിയോയിലുള്ളത്. ഒരു വിവാഹചടങ്ങിൽ സിനിമാ സ്റ്റൈലിൽ നൃത്തം വയ്ക്കുന്ന ഐപിഎസുകാരൻ.

    അങ്കമാലിയിലെ വില്ലൻ

    അങ്കമാലിയിലെ വില്ലൻ

    അങ്കമാലിയിൽ എൽഡിഎഫ് ഹർത്താലിനിടെ പാർട്ടി പ്രവർത്തകരെ ഓടിച്ചിട്ട് തല്ലുന്ന യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങൾ ഇപ്പോഴും വൈറലാണ്. പുതുവൈപ്പ് സമരത്തിനിടെ പ്രതിഷേധക്കാരെ ഓടിക്കുന്ന യതീഷ് ചന്ദ്രയേയാണ് പിന്നീട് കണ്ടത്. ശബരിമലയിലെ സുരക്ഷാച്ചുമതലയുമായി എത്തിയപ്പോഴാണ് യതീഷ് ചന്ദ്രയ്ക്ക് സോഷ്യൽ മീഡിയ ഹീറോ പട്ടം ചാർത്തി നൽകുന്നത്. ശബരിമല ഡ്യൂട്ടിക്കിടെ യതീഷ് ചന്ദ്രയുടെ ഓരോ മാസ്സ് ഡയലോഗുകളും വാർത്തയായി.

    കേന്ദ്രമന്ത്രിയെ വിറപ്പിച്ചു

    കേന്ദ്രമന്ത്രിയെ വിറപ്പിച്ചു

    മുഖം നോക്കാതെ നടപടിയെടുത്ത, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത യതീഷ് ചന്ദ്രയെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തി. ശബരിമലയിലെ ബിജെപി സമരത്തെ വരിഞ്ഞ് മുറുക്കിയത് യതീഷ് ചന്ദ്രയായിരുന്നു. കെ സുരേന്ദ്രനും, ശശികലയും, എന്തിനേറെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വരെ യതീഷ് ചന്ദ്രയ്ക്ക് മുമ്പിൽ മുട്ടുമടക്കി.

    പരാതിയുമായി നേതാക്കൾ

    പരാതിയുമായി നേതാക്കൾ

    മന്ത്രിയുടെ അകമ്പടി വാഹനങ്ങൾ നിലയ്ക്കലിലേക്ക് കടത്തി വിടാത്തതിനെ തുടർന്നാണ് യതീഷ് ചന്ദ്രയുമായി കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ഇടഞ്ഞത്. എസ്പിക്കെതിരെ അവകാശ ലംഘനത്തിന് കേന്ദ്രമന്ത്രി നോട്ടീസ് നൽകിയിരുന്നു. യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

     കൈകൊടുത്ത് മോദി

    കൈകൊടുത്ത് മോദി

    തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈകൊടുക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ദില്ലിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ കേന്ദ്രം ഇങ്ങോട്ട് വന്ന് അദ്ദേഹത്തെ കണ്ടു എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പ്രചരിച്ചത്.

    ഇത് പുതിയ മുഖം

    ഇത് പുതിയ മുഖം

    യതീഷ് ചന്ദ്രയുടെ പുതിയ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിവാഹ വേദിയിലെ യതീഷ് ചന്ദ്രയുടെ പ്രകടനം വൈറലായി, കർണാടകയിലെ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ വിവാഹച്ചടങ്ങിലാണ് ബന്ധുക്കളോടൊപ്പം യതീഷ് ചന്ദ്രയുടെ തകർപ്പൻ പ്രകടനം.

    താരമായി യതീഷ് ചന്ദ്ര

    താരമായി യതീഷ് ചന്ദ്ര

    നിരവധി രാഷ്ട്രീയക്കാരും സിനിമാതാരങ്ങളുമൊക്കെ പങ്കെടുത്ത ചടങ്ങിൽ താരമായത് യതീഷ് ചന്ദ്രയായിരുന്നു. കസവ് മുണ്ടും ഷർട്ടും ധരിച്ച് സിനിമാ സ്റ്റൈലിലാണ് എൻട്രി. ലാത്തിവീശാൻ മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യതീഷ് ചന്ദ്ര.

    കുടുംബം

    കുടുംബം

    കർണാടകയിലെ ദേവാംഗരി ജില്ലക്കാരനാണ് യതീഷ് ചന്ദ്ര. 2011ലെ കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ. ഇലക്ട്രോണിക്സ് എഞ്ചിനീയറായ അദ്ദേഹം ബെംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഐപിഎസിലേക്കെത്തുന്നത്. സോഫ്റ്റ് വെയർ എഞ്ചിനിയറായ ശ്യാമളയാണ് യതീഷ് ചന്ദ്രയുടെ ഭാര്യ. ഇവർക്ക് ഒരു മകനുമുണ്ട്.

    വീഡിയോ

    സോഷ്യൽ മീഡിയയിൽ വൈറലായ യതീഷ് ചന്ദ്രയുടെ വീഡിയോ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+