year Ender 2022: കേരളം ഞെട്ടിത്തരിച്ച കൊലപാതകങ്ങള്‍; പകയുടെ ബാക്കി പത്രം!
ഈ വര്‍ഷം കേരളം കേട്ട് ഞെട്ടിത്തരിച്ച ചില കൊലപാതകങ്ങലെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ പോലും ആ ഞെട്ടലോടെയല്ലാതെ നമുക്ക് ആ കൊലപാതകങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല.
ഷാരോൺ വധക്കേസ്, എലന്തൂർ നരബലി, വിഷ്ണുപ്രിയ വധക്കേസ് മുതൽ കഴിഞ്ഞദിവസം നടുറോഡിൽ വെച്ച് പങ്കാളിയെ കഴുത്തറുത്തുകൊന്ന സംഭവം വരെ നമ്മൾ 2022 ൽ കേട്ടു. ഇത് മാത്രമല്ല, ഇതിനപ്പുറവും പല കൊലപാതക കേസുകളും ഈ വർഷം നടന്നിട്ടുണ്ട്..

ഷാരോൺ വധക്കേസ്: ഷാരോണിന്റെ കൊലപാതകം വളരെ വേദനയോടെയാണ് കേരളം കേട്ടത്. കേസിൽ അറസ്റ്റിലായത് ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആയിരുന്നു. കൃത്യമായ ആസൂത്രണം നടത്തി ആണ് ഗ്രീഷ്മ ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന വഴിത്തിരിന് ആവുന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് ഗ്രീഷ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴില്‍ പറഞ്ഞിരുന്നത്. കഷായത്തിൽ വിഷം ചേർത്തായിരുന്നു ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്.

എലന്തൂര്‍ നരബലി: എലന്തൂര്‍ നരബലി, കേരളം ഞെട്ടിത്തരിച്ച ഒരു വാര്‍ത്തയായിരുന്നു എലന്തൂര്‍ നരബലി. കേരളം പോലൊരു സംസ്ഥാനത്ത് നിന്ന് ആരും ഇത്തരത്തില്‍ വാര്‍ത്ത പ്രതീക്ഷിച്ചിരുന്നില്ല. അന്ധവിശ്വാസത്തിന്റെ പേരിലായിരുന്നു. എലന്തൂര്‍ നരബലി നടക്കുന്നത്. പത്മ, റോസ്ലി എന്നിവരാണ് നരബലിക്ക് ഇരയായാത്. ഷാളി, ഭഗവല്‍ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവര്‍ ആണ് പ്രതികള്‍..

പങ്കാളിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വഴയിലയിൽ നടുറോഡിൽപങ്കാളിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. സിന്ധു എന്ന യുവതിയെ രാജേഷ് കൊലപ്പെടുത്തിയത്.പേരൂര്‍ക്കട വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം. പാലോട്ടുള്ള ബന്ധുവീട്ടിൽ നിന്നും വഴയിലയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ഇയാൾ വെട്ടിക്കൊന്നത്. ബാഗിൽ സൂക്ഷിച്ച കത്തി കൊണ്ടാായിരുന്നു ഇയാൾ സിന്ധുവിനെ വെട്ടിയത്.

ഭാര്യയും കുട്ടികളുമുള്ള രാജേഷ് ഭർത്താവ് ഉപേക്ഷിച്ച സിന്ധുവിനൊപ്പം നന്ദിയോട് പച്ചയിൽ വാടകവീട്ടിലായിരുന്നു താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ 12 മാസമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സിന്ധുവിന് ഒരു മകൾ ഉണ്ട്. മകളുടെ വിവാഹം കഴിഞ്ഞതോടെയാണ് സിന്ധു തന്നിൽ നിന്നും അകലന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു രാജേഷ് കൊല നടത്തിയത്. അതേസമയം പ്രതിയെ ഇന്ന് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു....

വിഷ്ണുപ്രിയ കൊലപാതകം: കഴിഞ്ഞ ഒക്ടോബര്‍ 22ന് ഉച്ചക്ക് 12 നാണ് കേരളത്തെ മുഴുവന്‍ നടുക്കിയ അരുംകൊല അരങ്ങേറിയത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്ക്കടിച്ചുവീഴ്ത്തിയതിനു ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി. പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്.

അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്ന യുവതി രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്കെത്തിയ സമയത്താണ് കൊല്ലപ്പെട്ടത്. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. യുവതി വീട്ടിലെത്തിയ സമയത്ത് ഇവിടേക്കെത്തിയ പ്രതി, ചുറ്റിക ഉപയോ?ഗിച്ച് തലക്കടിച്ച് വീഴ്ത്തിയ ശേഷം, കഴുത്തറുത്ത് കൊല്ലുകയായിരുന്നു.












Click it and Unblock the Notifications