Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ തലത്തില്‍ നിറഞ്ഞാടിയ തരൂർ മുതല്‍ നഞ്ചിയമ്മയും ആര്യയും വരെ: 2022 ലെ വാർത്താ താരങ്ങള്‍

കഴിഞ്ഞ രണ്ട് വർഷത്തെ കോവിഡ് ഭീഷണയില്‍ നിന്നും ലോകം പതിയെ പുറത്ത് കടന്ന വർഷമായിരുന്നു 2022. നിയന്ത്രണങ്ങളോടെയാണ് വർഷം തുടങ്ങിയതെങ്കിലും പിന്നീട് നിയന്ത്രണം പൂർണ്ണമായി മാറ്റുകയായിരുന്നു. കേരളത്തെ സംബന്ധിച്ച് പതിവുപോലെ വാർത്താ സമ്പൂഷ്ടമായ ഒരു വർഷമാണ് കടന്ന് പോവുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ വഴിഞ്ഞം സമരവും തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവിവാദവുമെല്ലാം വാർത്തകളില്‍ നിറഞ്ഞ് നിന്ന സംഭവങ്ങളായിരുന്നു. ഇതോടൊപ്പം തന്നെയാണ് ഈ വർഷം വാർത്തകളില്‍ നിറഞ്ഞ് നിന്ന ഏതാനും വ്യക്തിത്വങ്ങളേയും ഇവിടെ ഓർത്തെടുക്കുന്നത്.

ശശി തരൂർ

സംസ്ഥാനതലത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ വരെ ഈ വർഷം വാർത്തകളില്‍ സജീവമായ നേതാവാണ് ശശി തരൂർ. സി പി എം പാർട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനമായിരുന്നു തരൂരിനെ ആദ്യം വാർത്തകളില്‍ നിറച്ചത്. പാർട്ടി എതിർപ്പ് അറിയിച്ചതോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തില്ല. പിന്നീട് എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്ലാ എതിർപ്പുകളേയും മറികടന്ന് മത്സരിച്ച ശശി തരൂർ ആയിരത്തിലേറെ വോട്ടുകള്‍ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹം കേരളത്തില്‍ സ്വന്തം നിലയ്ക്ക് നടത്തിയ പര്യടനവും വാർത്താ പ്രാധാന്യം നേടി.

eldhos

എംവി ഗോവിന്ദന്‍

തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ചാണ് എംവി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ വിവാദവും ചർച്ചയുമായി. കോഴിക്കോട് ആവിക്കല്‍തോടില്‍ മാലിന്യപ്ലാന്റിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമർശമായിരുന്നു വലിയ വിവാദം സൃഷ്ടിച്ചത്. ലീഗ് വർഗീയ പാർട്ടിയല്ലെന്ന പ്രസ്താവനയും ഏറെ ചർച്ചയായി.

ഉമ തോമസ്

പിടി തോമസിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ ഡി എഫ് ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയപ്പോള്‍ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെയായിരുന്നു യു ഡി എഫ് രംഗത്തിറക്കിയത്. പ്രചരണ ഘട്ടത്തില്‍ വാശിയേറിയ മത്സരമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്.

നഞ്ചിയമ്മ

മികച്ച പിന്നണി ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടികൊണ്ട് ഈ വർഷം മലയാളികളുടെ അഭിമാനമായി മാറിയ വ്യക്തിയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനായിരുന്നു കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ അവാർഡ് നേടിയത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികളും ചിട്ടപ്പെടുത്തിയത്. നഞ്ചിയമ്മക്ക് പുരസ്കാരം നല്‍കിയതിനെതിരെ വിമർശനം ഉയർന്നപ്പോള്‍ ഞങ്ങൾക്ക് പാട്ട് പഠിക്കേണ്ട കാര്യമില്ല. പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾ മുതൽ പാട്ടാണ്. ഒരു ജീവിതത്തിൽ കേട്ട് തീരില്ല ഞങ്ങളുടെ പാട്ടുകളെന്നായിരുന്നു നഞ്ചിയമ്മയുടെ മറുപടി.

ഇപി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തിനകത്ത് നടത്തിയ പ്രതിഷേധം തടഞ്ഞതാണ് ഇപി ജയരാജനെ ഇത്തവണ വാർത്തകളില്‍ നിറച്ച പ്രധാന സംഭവം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം ഇപി ജയരാജനെതിരേയും ഇന്‍ഡിഗോ നടപടിയെടുത്തു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഇനിയൊരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.

Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

എല്‍ദോസ് കുന്നപ്പിള്ളി

പീഡന ആരോപണവുമായി മുന്‍ സുഹൃത്തും അധ്യാപികയുമായ യുവതി രംഗത്തെത്തിയതാണ് പെരുമ്പാവൂർ എം എല്‍ എയെ വാർത്താ രംഗത്ത് സജീവമാക്കിയത്. യുവതിയുടെ പരാതിയില്‍ എം എല്‍ എക്കെതിരെ കേസെടുത്തതിനെ തുടർന്ന് പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുത്തു. കേസില്‍ മുന്‍കൂർജാമ്യം ലഭിച്ച എല്‍ദോസ് കുന്നപ്പിള്ളിയിപ്പോള്‍ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

കെവി തോമസ്

പാർട്ടി വിലക്ക് ലംഘിച്ചുകൊണ്ട് കണ്ണൂരില്‍ നടന്ന സി പി എം പാർട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കെവി തോമസ് പങ്കെടുത്തത് ദേശീയ തലത്തില്‍ വാർത്തകളില്‍ ഇടം പിടിച്ചു. പിന്നീട് പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കെവി തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എല്‍ ഡി എഫ് പ്രചരണ വേദിയിലെത്തുകയും ചെയ്തു.

ആര്യാ രാജേന്ദ്രന്‍

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷന്‍ മേയർ എന്ന നിലയില്‍ വാർത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് തിരുവനന്തപുരം കോർപ്പറേഷന്‍ മേയർ ആര്യാ രാജേന്ദ്രന്‍. ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവിനെ വിവാഹം കഴിച്ച മേയറെ തേടി വർഷാവസാനത്തോടെ എത്തിയ വിവാദമായിരുന്ന നിയമന കത്ത് വിവാദം. താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ പേരില്‍ ഇപ്പോഴും കോർപ്പറേഷനില്‍ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കത്ത് വ്യാജമാണെന്ന മേയറുടെ പരാതിയില്‍ അന്വേഷണവും നടക്കുന്നുണ്ട്.

Astrology: പ്രശ്നം രാഹുവിലാണെങ്കില്‍ കർപ്പൂരം ബെസ്റ്റ്, ചൊവ്വയ്ക്കാണെങ്കില്‍ വേണം ചുവപ്പ് നിറം-അറിയാം പ്രതിവിധികള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+