കാലയവനികയിലേക്ക് മറഞ്ഞ ജയചന്ദ്രനും വിഎസും ശ്രീനിയും; 2025 ലെ നഷ്ടങ്ങള്‍
2025 കടന്ന് പോകുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യ മേഖലയില്‍ ഉണ്ടായ നഷ്ടങ്ങളും വളരെ വലുതാണ്. മലയാളികളുടെ അഭിമാനമായിരുന്ന നിരവധി വ്യക്തിത്വങ്ങള്‍ വിടപറഞ്ഞ വര്‍ഷം കൂടിയാണ് 2025. ഒരുകാലത്ത് സ്ക്രീനിലും വേദിയിലും ശക്തമായ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ പലരും ഈ വര്‍ഷം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
മലയാള സിനിമ, സാഹിത്യം, രാഷ്ട്രീയം, സംഗീതം, വൈദ്യശാസ്ത്രം, പൊതുജീവിതം എന്നിവയിലുടനീളം ശാശ്വത സംഭാവനകള്‍ നല്കിയ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങളാണ് മണ്മറഞ്ഞ് പോയത്. 2025 ല്‍ കേരളത്തില്‍ മരിച്ച പ്രമുഖ വ്യക്തികളില്‍ ചിലരുടെ പട്ടിക നോക്കാം.

പി ജയചന്ദ്രന്
മലയാളികളുടെ ഇതിഹാസ ഭാവഗായകന് പി ജയചന്ദ്രന് വിടവാങ്ങിയ വര്‍ഷമാണ് കടന്ന് പോകുന്നത്. ഗാനഗന്ധര്വന് യേശുദാസിനൊപ്പം മലയാള സംഗീതത്തിലെ ഒരു കാലഘട്ടത്തെ നിര്‍വചിച്ച ശബ്ദമായിരുന്നു ജയചന്ദ്രന്റേത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍, അദ്ദേഹം 16,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന്റെ പാട്ടുകള്‍ ജെന്‍ സി തലമുറകളെ പോലും പ്രചോദിപ്പിക്കുന്നതായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലെ പാട്ടുകളില്‍ നിന്ന് വ്യക്തമാകും.
ഷാഫി
മലയാളത്തില്‍ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളൊരുക്കിയ സംവിധായകരില്‍ ഒരാളായ ഷാഫി വിട വാങ്ങുന്നത് ജനുവരി 25 നായിരുന്നു. രാജസേനന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ച ഷാഫി 2001 ല്‍ 'വണ്‍ മാന്‍ ഷോ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കല്യാണരാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്ട്രീസ് തുടങ്ങി മലയാളത്തിലെ എക്കാലത്തേയും മികച്ച കോമഡി ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.
കെകെ കൊച്ച്
മുതിര്‍ന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് വിടവാങ്ങിയതും ഈ വര്‍ഷമായിരുന്നു. 1990-കള്‍ മുതല്‍ ദളിത്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവകാശ പ്രസ്ഥാനങ്ങളിലെ ഒരു പ്രമുഖ ശബ്ദമായിരുന്നു കൊച്ച്. തന്റെ രചനകള്‍ സ്ഥാപിതമായ സാമൂഹിക ശ്രേണികളെയും പ്രബലമായ ആഖ്യാനങ്ങളെയും ശക്തമായി വെല്ലുവിളിച്ചു. സാഹിത്യം, രാഷ്ട്രീയം, കീഴാള പഠനങ്ങള്‍ എന്നിവയിലായി നിരവധി മലയാള കൃതികള്‍ അദ്ദേഹം രചിച്ചു.
ഷാജി എന്‍ കരുണ്‍
പ്രശസ്ത ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ ഏപ്രില്‍ 28 ന് 73 ആം വയസിലാണ് അന്തരിക്കുന്നത്. മലയാള സമാന്തര സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ഷാജി എന്‍ കരുണ്‍. തന്റെ വ്യതിരിക്തമായ ദൃശ്യഭാഷയിലൂടെ വ്യവസായത്തിന് ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടി. ആദ്യ ചിത്രമായ 'പിറവി' 1989 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറയ്ക്കുള്ള പ്രത്യേക പരാമര്‍ശം നേടി.
വിഎസ് അച്യുതാനന്ദന്
മുന്‍ കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വിഎസ് അച്യുതാനന്ദന് തന്റെ 101-ാം വയസില്‍ പോരാട്ട ജീവിതം അവസാനിപ്പിച്ചു. സ്വാതന്ത്ര്യ-പുന്നപ്ര വയലാര്‍ സമരസേനാനിയായിരുന്ന വിഎസ് കേരളം കണ്ട എക്കാലത്തേയും മികച്ച ജനകീയനായ നേതാവായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിലാപയാത്ര. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
കേരളത്തെ പാകപ്പെടുത്തുന്നതില്‍ സ്വന്തം ജീവിതം കൊടുത്ത നായകരിലെ അവസാനത്തെ കണ്ണിയെ ആണ് വിഎസിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. എട്ട് പതിറ്റാണ്ടോളം കേരളത്തിന്റെ പൊതുജീവിതത്തിലെ അസാമാന്യ സാന്നിധ്യമായിരുന്നു അദ്ദേഹം.
കലാഭവന്‍ നവാസ്
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിനെ കൊച്ചിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാ മേഖലയെ ആകെ ഞെട്ടിച്ചു. സിനിമയ്ക്ക് പുറമെ ആദ്യകാലങ്ങളില്‍ സ്റ്റേജ് ഷോകളിലും കത്തി നിന്ന താരമായിരുന്നു നവാസ്.
എംകെ സാനൂ
പ്രമുഖ മലയാള നിരൂപകനും, ജീവചരിത്രകാരനും, വാഗ്മിയും ആയിരുന്ന സാനൂ മാഷ് 97 വയസില്‍ വിട പറഞ്ഞതും ഈ വര്‍ഷമായിരുന്നു. വീഴ്ചയെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ ബൗദ്ധിക, പൊതുജീവിതത്തിലെ ആദരണീയനായ വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം.
ഷാനവാസ്
നിത്യഹരിത നായകന് പ്രേം നസീറിന്റെ മകന് ഷാനവാസും ഈ വര്‍ഷമാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു നടന് കൂടിയായ ഷാനവാസ്. അദ്ദേഹത്തിന്റെ മരണത്തില്‍ സിനിമാ ലോകവും ആരാധകരും ഒരുപോലെ ദുഃഖം രേഖപ്പെടുത്തി. .
ഡോ. ഷേര്‍ലി വാസു
കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്ജന് ഡോ. ഷേര്‍ലി വാസു ഹൃദയാഘാതത്തെ തുടര്‍ന്ന് 68-ാം വയസ്സില്‍ ആണ് അന്തരിച്ചത്. ഫോറന്‍സിക് വൈദ്യശാസ്ത്രത്തിലെ ഒരു ഉന്നത വ്യക്തിത്വമായിരുന്ന അവര്‍. പ്രമാദമായ സൗമ്യ കൊലപാതക കേസ് ഉള്‍പ്പെടെ ആയിരക്കണക്കിന് മെഡിക്കോ-ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്തു.
ശങ്കര്‍ കൃഷ്ണമൂര്‍ത്തി
കേരളത്തിലെ ഏറ്റവും പ്രശസ്തമായ നിരവധി പരസ്യ വാചകങ്ങള്‍ക്ക് പിന്നിലെ സര്‍ഗ്ഗാത്മക ശക്തിയായിരുന്ന ശിവ കൃഷ്ണമൂര്‍ത്തി എന്നറിയപ്പെടുന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തിയും ഈ വര്‍ഷമാണ് അന്തരിച്ചത്. 1939 ല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം ആധുനിക മലയാള പരസ്യത്തിന്റെ തുടക്കക്കാരനായിരുന്നു. ഭീമ ജ്വല്ലറി ലോഗോയുടെ സ്രഷ്ടാവും അദ്ദേഹമാണ്.
ടിജെഎസ് ജോര്‍ജ്
തന്റെ മൂര്‍ച്ചയുള്ള വ്യാഖ്യാനത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടേയും ഇന്ത്യന്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തെ രൂപപ്പെടുത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജീവചരിത്രകാരനും കോളമിസ്റ്റുമായ ടി ജെ എസ് ജോര്‍ജ്, വാര്‍ദ്ധക്യസഹജമായ സങ്കീര്‍ണതകള്‍ കാരണം 97-ാം വയസ്സില്‍ അന്തരിച്ചു. രാജ്യത്തിന്റെ മാധ്യമ രംഗത്ത് ശാശ്വതമായ ഒരു മുദ്ര പതിപ്പിച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്.
ശ്രീനിവാസന്
നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച മലയാളത്തിന്റെ ശ്രീനിവാസന് വിടപറഞ്ഞതും ഈ വര്‍ഷമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍, 225-ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം സാമൂഹിക ആക്ഷേപഹാസ്യത്തിലൂന്നിയ തിരക്കഥകള്‍ കൊണ്ടും മലയാള സിനിമയെ സമ്പന്നമാക്കി.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications