• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തെ തന്നെ അമ്പരിപ്പിച്ച കേരളം, 2020ലെ അഭിമാന നേട്ടങ്ങള്‍ ഇങ്ങനെ

കൊറോണയുടെ പിടിയില്‍ എല്ലാവരും ദുരിതം അനുഭവിച്ച വര്‍ഷമാണ് 2020. ഇപ്പോഴും ഓരോ രാജ്യവും കൊവിഡില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിലാണ്. 2020 കേരളത്തെ സംബന്ധിച്ചും സംഭവബഹുലമായ വര്‍ഷമാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ പല സുപ്രധാന സംഭവങ്ങളും അരങ്ങേറി. കൊവിഡ് പ്രതിരോധത്തില്‍ ലോകരാജ്യങ്ങളെ തന്നെ ഒന്നടങ്കം അമ്പരിപ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ അരങ്ങേറിയത്.

ഇതിനിടയിലാണ് പാലക്കാട്ടെ മണ്ണാര്‍കാട്ട് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവം കേരളത്തെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയത്. ഇത് മലപ്പുറത്താണ് നടന്നതെന്ന തരത്തിലാണ് ആദ്യം പ്രചരിച്ചത്. അതിന്റെ പേരില്‍ വര്‍ഗീയ പ്രചാരണവും നടന്നിരുന്നു. പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു ആന ചെരിഞ്ഞത്. അന്താരാഷ്ട്ര മാധ്യമങ്ങളിലും ആനയോടുള്ള കൊടുക്രൂരത ചര്‍ച്ചയായി. കേരളത്തിനും മലപ്പുറത്തിനുമെതിരെ മതവിദ്വേഷ പ്രചാരണം വലിയ തോതില്‍ ബിജെപി നടത്തുകയും ചെയ്തു.

സംഭവത്തില്‍ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്ര പാക്കേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവം കേരള രഷ്ട്രീയത്തില്‍ വലിയ കോളിളക്കത്തിനാണ് തിരികൊളുത്തിയത്. 15 കോടിയോളം വിലവരുന്ന 30 കിലോ സ്വര്‍ണമായിരുന്നു വിമാനത്താവളം വഴി കടത്തിയത്. ഇത് കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. കേസില്‍ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൂടി അറസ്റ്റിലായതോടെ ആരോപണങ്ങള്‍ കടുത്തു.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിനെയും മുസ്ലീം ലീഗിനെയും പ്രതിരോധത്തിലാക്കി കൊണ്ടായിരുന്നു പാലാരിവട്ടം പാലം കേസില്‍ വിജിലന്‍സ് മുന്‍ മുഖ്യമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലത്തിന് മുന്‍കൂര്‍ പണം നല്‍കിയത്, അന്നത്തെ മന്ത്രിയുടെ മുന്‍കൂര്‍ അനുമതിയെ തുടര്‍ന്നായിരുന്നു. ടിഒ സൂരജ് നേരത്തെ വെളിപ്പെടുത്തിയതും ഇത് തന്നെയായിരുന്നു. ഈ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ജഞാനപീഠം ജേതാവ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ മരണമാണ് കേരളത്തിന് 2020ല്‍ തീരാനഷ്ടമായ മറ്റൊരു കാര്യം. മലയാള കവിതയുടെ വലിയ വിയോഗം കൂടിയായിരുന്നു ഇത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു വിയോഗം. 2017ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2019ല്‍ ജ്ഞാനപീഠവും ലഭിച്ചു. രാഷ്ട്രീയ നേതാവും സൈദ്ധാന്തികനുമായ എംപി വീരേന്ദ്ര കുമാറിന്റെ വിയോഗവും 2020ലാണ്. എഴുത്തുകാരനും പത്രാധിപരുമൊക്കെയായി അദ്ദേഹം കേരളത്തില്‍ തിളങ്ങി നിന്നിരുന്നു. മാതൃഭൂമി പത്രത്തിന്റെ വളര്‍ച്ചയിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു.

English summary
year ender: kerala achievements and controversies in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X