ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, മുഖ്യമന്ത്രി പിബി അംഗമാകണമെന്നും;യെച്ചൂരി
തിരുവനന്തപുരം: കേരളത്തില്‍ ആരെയും മുഖ്യമന്ത്രിയാക്കാം എന്ന് വാക്കു കൊടുത്തിട്ടില്ലെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം പിബി അംഗം ആകമമെന്നില്ല മുഖ്യമന്ത്രി എന്ന വാദവുമ യെച്ചൂരി വെക്കുന്നുണ്ട്.
മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. പ്രവര്‍ത്തന പരിചയം, ഭരണത്തിനുള്ള കഴിവ് എന്നിവയെല്ലാം മുഖ്യമന്ത്രിയാക്കുന്നതിന് പരിഗണിക്കുമെന്ന് യെച്ചൂരി പറഞ്ഞു. ആര്‍ക്കും മുഖ്യമന്ത്രിയാക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ലെങ്കിലും പിബി അംഗം തന്നെ ആകണമെന്നില്ല എന്ന ഒളിയമ്പ് യെച്ചൂരി തൊടുത്ത് വിടുന്നുണ്ട്.

ഉറപ്പ് കൊടുത്തിട്ടില്ല
വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയാക്കാമെന്ന ഒരുറപ്പും കൊടുക്കിട്ടില്ല. വിഎസുമായി ആശയ വിനിമയം നടത്തുനുണ്ട് അത് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം എടുക്കുന്നതിനാണ്.

പിബി അംഗം
പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ല. പ്രവര്‍ത്തന പരിചയവും ഭരണത്തിലുള്ള കഴിവും പരിഗണിക്കും. ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അനുയോജ്യമായ തീരുമാനമാണ് എടുക്കുക.

മുഖ്യമന്ത്രി ആരാകും?
ജനം തിരഞ്ഞെടുക്കുന്നവരില്‍ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വരേണ്ടതെന്ന് യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പ്രതിഷേധം
ജില്ലാ കമ്മറ്റികള്‍ മണ്ഡലം കമ്മറ്റിയുടെ അഭിപ്രായം കേട്ട ശേഷമാണ് സംസ്ഥാന കമ്മറ്റിക്ക് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭിപ്രായം കൈമാറുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ട് മാത്രമേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കൂ.

ഭിന്നാഭിപ്രായം
പാര്‍ട്ടിയില്‍ എപ്പഴും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുമെന്ന് യെച്ചൂരി പറഞ്ഞു. പല അഭിപ്രായങ്ങള്‍ ഉയര്‍ന്ന ശേഷമാണ് കൂട്ടായ തീരുമാനം ഉരുത്തിരിയുന്നത്. ഭിന്നാഭിപ്രായം കുറഞ്ഞാലാണ് കുഴപ്പമെന്നും ഞങ്ങള്‍ ഹൈക്കമാന്റ് സംസ്‌ക്കാരം ഉള്ള പാര്‍ട്ടയല്ലെന്നും യെച്ചൂരി കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications