കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും വ്യാഴാഴ്ച കൊല്ലം,ആലപ്പുഴ,എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്; പീരുമേടിലെ വാര്‍ഡുകള്‍ ഒഴിവാക്കിഇടുക്കിയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്; പീരുമേടിലെ വാര്‍ഡുകള്‍ ഒഴിവാക്കി

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

images-15718052

Recommended Video

cmsvideo
മഴ വീണ്ടും ഈ ദിവസം മുതല്‍ ശകതി പ്രാപിക്കും | Oneindia Malayalam

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മലപ്പുറത്ത് 306 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇന്ന് 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗംമലപ്പുറത്ത് 306 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇന്ന് 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം

കഞ്ചാവ് കടത്ത് കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ: വലവിരിച്ചത് കർണാടക പോലീസ്, ക്രിമിനൽ കേസിലും പ്രതി!!കഞ്ചാവ് കടത്ത് കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ: വലവിരിച്ചത് കർണാടക പോലീസ്, ക്രിമിനൽ കേസിലും പ്രതി!!

English summary
Yellow alert announced several districts of Kerala for coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X