കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്!

Google Oneindia Malayalam News

തിരുവന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധഅയതയെന്ന് റിപ്പോർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 18,19 തീയതികളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടൽ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

<strong>ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ ദുരൂഹത; ബഷീറിന്റെ ഫോൺ അപകടത്തിന് ശേഷം ആരോ ഉപയോഗിച്ചു? </strong>ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ ദുരൂഹത; ബഷീറിന്റെ ഫോൺ അപകടത്തിന് ശേഷം ആരോ ഉപയോഗിച്ചു?

ആഗസ്റ്റ് 19 രാത്രി 11.30 വരെ കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്കൻ തമിഴ്‌നാട് തീരത്ത് 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. അതസമയം കളവപ്പാറയിൽ നിന്ന് ഞായറാഴ്ച മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. പുത്തുമലയിൽ കാണാതായ ഒരാളുടെ മൃതദേഹം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് കണ്ടെത്തി. ‌

Map

ഇതോടെ കളവപ്പാറ ദുരന്തത്തിൽ മരണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‌ ഉപയോഗിച്ചാണ് കളവപ്പാറയിൽ തിരച്ചിൽ നടക്കുന്നത്. പുത്തുമലയിൽ ഇനി ആറഅ പേരെ കൂടി കണ്ടെത്തേണ്ടതായുണ്ട്. ഞായറാഴ്ച വൈകിട്ടോടെ തിരച്ചിലിനായി ഭൂഗർഭ റഡാർ സംവിധാനം പുത്തുമലയിലും എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

English summary
Yellow alert in Idukki, Malappuram, Kozhikode districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X