കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത:പലയിടങ്ങളിലും യെല്ലോ അലർട്ട്, മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 യുഎഇ കോൺസുലേറ്റിലെ ജോലി മുൻ കേന്ദ്രമന്ത്രിയുടെ ശുപാർശയോടെ? സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾ പുറത്ത് യുഎഇ കോൺസുലേറ്റിലെ ജോലി മുൻ കേന്ദ്രമന്ത്രിയുടെ ശുപാർശയോടെ? സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾ പുറത്ത്

ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം , ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

rain-23-1574303

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അഞ്ച് ജില്ലകളികളാണ് അന്നേ ദിവസം യെല്ലോ അലർട്ട് പ്രാബല്യത്തിലുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
Tellow alert in Kerala | Oneindia Malayalam

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

ഇതിന് പുറമേ മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരള തീരത്തും കർണാടക തീരത്തും മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദേശം. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ കേരള തീരത്തും കർണാടക തീരത്തും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക്-പടിഞ്ഞാറ് അറബിക്കടൽ, മധ്യ പടിഞ്ഞാറ് അറബിക്കടൽ, വടക്കുകിഴക്ക്‌ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട് മഹാരാഷ്ട്ര-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ഗുജറാത്ത്‌ തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ പറയുന്നു.

English summary
Yellow alert in Parts of Kerala till Saturday, alert to fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X