Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്ക് വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം നിർബന്ധമല്ല; ഓറഞ്ച് ഒഴികെ ഏത് നിറവുമാകാം

തിരുവനന്തപുരം: ചരക്ക് വാഹനങ്ങൾക്ക് കളർകോഡ് ഒഴിവാക്കി ​ഗതാ​ഗത വകുപ്പ്. ചരക്ക് വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇനി ചരക്ക് വാഹനങ്ങൾക്ക് ഓറഞ്ച് ഒഴികെയുള്ള ഏത് നിറവും ഉപയോ​ഗിക്കാം.

രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കാണാൻ കഴിയും എന്നത് കൊണ്ടായിരുന്നു ചരക്ക് വാഹനങ്ങൾക്ക് മഞ്ഞനിറം നിർബന്ധമാക്കിയിരുന്നത്. നേരത്തെ ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾക്ക് കളർകോഡ് ഒഴിവാക്കിക്കൊണ്ട് കേന്ദ്രം ഭേദ​ഗതി വരുത്തിയിരുന്നു. ഈ ഭേദ​ഗതിയെ പിന്തുടർന്നാണ് സംസ്ഥാനവും മഞ്ഞനിറം ഒഴിവാക്കിയത്. വെളിച്ചം പ്രതിഫലിപ്പിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ വാഹനങ്ങൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്.

vehicle

അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നൽകാൻ സംസ്ഥാന സർക്കാർ മുൻപ് തീരുമാനമെടുത്തിരുന്നു. പെട്ടെന്ന് കണ്ണിൽപ്പെടുന്ന നിറമായതുകൊണ്ടാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

റൂട്ട് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയപ്പോഴും കണ്ണിൽപ്പെടുന്ന നിറം തിരഞ്ഞെടുക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി ശ്രദ്ധിച്ചിരുന്നു. ഓറഞ്ച് നിറം നിർബന്ധം ആയ പെട്രോളിയം, രാസ മിശ്രിതങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വശങ്ങളിൽ വെള്ള നിറം ഉപയോഗിക്കാൻ ഭേദഗതിയിലൂടെ അനുമതി നൽകിയിരുന്നു. അഞ്ച് സെന്റീമീറ്റർ വീതിയിൽ ഉണങ്ങിയ ഇലയുടെ നിറത്തിലെ നാടയും ഉപയോ​ഗിക്കണം.

അതേസമയം, ചരക്ക് വാഹനത്തിന് ഓറ‍ഞ്ച് ഒഴികെയുള്ള നിറം നല്‍കാം എന്ന
സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർ‌ശനം ഉയരുന്നുണ്ട്. രാത്രിയും പുലർച്ചയുമാണ് വാഹനാപകടങ്ങൾ കൂടുതൽ ഉള്ളതെന്നും ഇക്കാര്യമൊന്നും ​ഗൗരവമായി കണക്കിലെടുക്കാതെ ആണ് സർക്കാരിന്റെ പുതിയ തീരുമാനമെന്നാണ് ഉയർന്നുവരുന്ന വിമർ‍ശനം.

കേന്ദ്രം കൊണ്ടുവരുന്ന എല്ലാ ഭേദ​ഗതിയും സംസ്ഥാനവും കൊണ്ടുവരേണ്ടതുണ്ടോ എന്നും വിമർശനം ഉയരുന്നുണ്ട്. . ഭാരത് രജിസ്ട്രേഷൻ, ഓൾ ഇന്ത്യാപെർമിറ്റ്, ഗതാഗത നിയമനങ്ങൾക്ക് പിഴതുക വർധിപ്പിക്കൽ, അഗ്രഗേറ്റർ നയം,എന്നിവയൊന്നും സംസ്ഥാനം പിന്തുടർന്നിരുന്നില്ലല്ലോ എന്നും വിമർശകർ ചോദിക്കുന്നു. പൊതുവാഹനങ്ങൾക്ക് നിറം നൽകുന്നത് സംബന്ധിച്ച് ഇതുവരെ മോട്ടോർ വാഹനവകുപ്പ് പിന്തുടർന്നിരുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ചരക്ക് വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+