കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമൻ പോലീസ് തിരയുന്ന നിമിഷപ്രിയ!കൂടെജോലി ചെയ്യുന്ന യുവാവുമായി പ്രണയം,ഭർത്താവിനെയും മകളെയും ഒഴിവാക്കി

വർഷങ്ങളായി യെമനിൽ കഴിയുന്ന നിമിഷയ്ക്ക് വീടുമായോ നാടുമായോ ബന്ധുക്കളുമായോ യാതൊരു അടുപ്പവുമുണ്ടായിരുന്നില്ല.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: യെമൻ പൗരനായ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയ നിമിഷപ്രിയയ്ക്ക് നാടുമായും ബന്ധുക്കളുമായി വലിയ ബന്ധമുണ്ടായിരുന്നില്ലെന്ന് പോലീസ്. പാലക്കാട് സ്വദേശിനിയായ യുവതി യെമനിൽ യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ പോയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് പോലീസും നിമിഷയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

ദിലീപിന്റെ ചങ്കാണ് പൾസർ സുനി!ദിലീപിനെ രക്ഷിക്കാൻ മാഡത്തിന്റെ പേരും!പാവം കാവ്യാമാധവൻ,വെറുതെ സംശയിച്ചുദിലീപിന്റെ ചങ്കാണ് പൾസർ സുനി!ദിലീപിനെ രക്ഷിക്കാൻ മാഡത്തിന്റെ പേരും!പാവം കാവ്യാമാധവൻ,വെറുതെ സംശയിച്ചു

ആളെ കൊല്ലുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും!ഡൗൺലോഡ് ചെയ്തത് 2000 പേർ!ചാവക്കാട് കടൽ തീരത്ത് കുട്ടികൾ...ആളെ കൊല്ലുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും!ഡൗൺലോഡ് ചെയ്തത് 2000 പേർ!ചാവക്കാട് കടൽ തീരത്ത് കുട്ടികൾ...

യെമനിൽ നഴ്സായി ജോലി ചെയ്യുന്ന നിമിഷപ്രിയയുടെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. വർഷങ്ങളായി യെമനിൽ കഴിയുന്ന നിമിഷയ്ക്ക് വീടുമായോ നാടുമായോ ബന്ധുക്കളുമായോ യാതൊരു അടുപ്പവുമുണ്ടായിരുന്നില്ല. യെമൻ പൗരനായ യുവാവുമായുള്ള അടുപ്പം കാരണം ഭർത്താവ് ടോമിയും മകളും യെമനിൽ നിന്ന് തിരിച്ചെത്തി സ്വദേശമായ തൊടുപുഴയിലാണ് താമസം. യെമനിൽ യുവാവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി മുങ്ങിയ നിമിഷയെക്കുറിച്ച് കേരള പോലീസും അന്വേഷിക്കുന്നുണ്ട്.

എന്താണ് പ്രോക്സി വോട്ട്?വിദേശത്തിരുന്ന് എങ്ങനെ നാട്ടിലെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാംഎന്താണ് പ്രോക്സി വോട്ട്?വിദേശത്തിരുന്ന് എങ്ങനെ നാട്ടിലെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം

പാലക്കാട്ടെ വീട്...

പാലക്കാട്ടെ വീട്...

പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്താണ് നിമിഷപ്രിയയുടെ വീട്. മാവിൻത്തോപ്പിനുള്ളിൽ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന വീട് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.

ആരുമായി അടുപ്പമില്ല...

ആരുമായി അടുപ്പമില്ല...

ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു നിമിഷപ്രിയയുടെ ജീവിതം. നിമിഷ വീട്ടുകാരുമായോ ബന്ധുക്കളുമായോ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

2011ൽ വിവാഹം...

2011ൽ വിവാഹം...

നഴ്സായിരുന്ന നിമിഷപ്രിയ തൊടുപുഴ സ്വദേശിയായ ടോമിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 2011 ജൂൺ 12നായിരുന്നു ഇവരുടെ വിവാഹം.

യെമനിലേക്ക്....

യെമനിലേക്ക്....

വിവാഹശേഷം ഇരുവരും ഒന്നിച്ച് യെമനിലേക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നിമിഷയും ഭർത്താവ് ടോമിയും മകളും നാട്ടിൽ വന്നത്.

യെമൻ പൗരനും...

യെമൻ പൗരനും...

വർഷങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇരുവരോടൊപ്പവും യെമൻ പൗരനായ യുവാവുമുണ്ടായിരുന്നു. നിമിഷയുടെ കൂടെ അന്നു നാട്ടിലെത്തിയ യെമൻ സ്വദേശിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

യെമൻ പൗരനുമായി പ്രണയം....

യെമൻ പൗരനുമായി പ്രണയം....

യെമനിലെ ക്ലിനിക്കിൽ കൂടെ ജോലി ചെയ്തിരുന്ന യെമൻ പൗരനായ യുവാവുമായി നിമിഷ അടുപ്പത്തിലായി. ഇതു പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതോടെ ടോമിയുമായുള്ള ദാമ്പത്യത്തിലും വിള്ളൽ വീണു.

ഭർത്താവ് നാട്ടിലേക്ക്...

ഭർത്താവ് നാട്ടിലേക്ക്...

നിമിഷ യെമൻ പൗരനുമായി ബന്ധത്തിലായതോടെ ഭർത്താവ് ടോമിയും മകളും നാട്ടിലേക്ക് തിരിച്ചു. ടോമിയും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്.

ഒടുവിൽ...

ഒടുവിൽ...

ഭർത്താവും മകളും കേരളത്തിലേക്ക് മടങ്ങിയതോടെ കാമുകനായ യെമൻ പൗരനൊപ്പമാണ് നിമിഷ താമസിച്ചിരുന്നത്. ഈ യുവാവിനെയാണ് കഴിഞ്ഞദിവസം വെട്ടിക്കൊന്ന് 110 കഷണങ്ങളാക്കിയത്. വീട്ടിലെ
വാട്ടർടാങ്കിൽ നിന്നുമാണ് യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

ഒളിവിൽ...

ഒളിവിൽ...

സംഭവത്തിന് ശേഷം ഒളിവിൽ പോയ നിമിഷയ്ക്കായി യെമൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിമിഷയുടെ വിവരങ്ങൾ പാലക്കാട് പോലീസും ശേഖരിച്ചുവരികയാണ്.

English summary
yemen murder;nimisha has no contact with husband and relatives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X