കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമതാരങ്ങള്‍ക്ക് ജാഡയെന്ന് പറയുന്നവര്‍ ഇതൊന്ന് കാണണം,യേശുദാസ് കുട്ടികളോട് കാട്ടിയ 'ജാഡ'?

Google Oneindia Malayalam News

തിരുവനന്തപുരം: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പബ്ളിക്ക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'ദേശത്തിനായി പാടൂ' എന്ന പരിപാടിയില്‍ കുട്ടികളെ അവഗണിച്ച് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. നൂറു കണക്കിന് കുട്ടികളാണ് പരിപാടിയില്‍ ഗാനഗന്ധര്‍വനൊപ്പം പാടാന്‍ എത്തിയത്. പക്ഷേ കുട്ടികള്‍ക്കൊപ്പം പാടാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗായകനൊപ്പം പാടാന്‍ കഴിയാത്തതില്‍ ഏറെ നിരാശരായാണ് കുട്ടികള്‍ മടങ്ങിയത്. സംഘാടകര്‍ ഏറെ നിര്‍ബ്‌നധിച്ചിട്ടും വേദിയില്‍ നിന്നിറങ്ങി കുട്ടികള്‍ നില്‍ക്കുന്ന ഭാഗത്തേയ്ക്ക് ഒന്നെത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ ഇന്നോവ കാറില്‍ ഈ ഭാഗത്തൊന്നെത്തി. കുട്ടികള്‍ ഭാവി വാഗ്ദാനമാണെന്ന് പ്രസംഗിച്ച യേശുദാസ് കുട്ടികളെ അവഗണിച്ചതിനെതിരെ വിമര്‍ശനം ഉയരുകയാണ്.

എന്ത് ഗന്ധര്‍വന്‍?

എന്ത് ഗന്ധര്‍വന്‍?

ദേശത്തിനായി പാടുന്നു എന്ന പരിപാടിയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം പാടാന്‍ കഴിയുമെന്നാശിച്ച് കുട്ടികള്‍ മണിയ്ക്കൂറുകളോളമാണ് കാത്ത് നിന്നത്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം പാടാനും പരിപാടി നടക്കുന്ന മൈതാനത്ത് ഇറങ്ങാനും ഗാനഗന്ധര്‍വന്‍ വിസമ്മതിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെളിയാണത്രേ

ചെളിയാണത്രേ

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സ്റ്റേഡിയത്തില്‍ ചെളിയുണ്ടായി. അതുകൊണ്ടാണത്രേ കാറില്‍ നിന്നിറങ്ങാന്‍ യേശുദാസ് വിസമ്മതിച്ചത്.

ഗായക സംഘം

ഗായക സംഘം

സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സുധീപ് കുമാര്‍, രാജലക്ഷ്മി എന്നിവരുള്‍പ്പെട്ട ഗായകസംഘം വേദിയിലുണ്ടായിരുന്നു.

ആരും ഇല്ലാതെ

ആരും ഇല്ലാതെ

ഗാനഗന്ധര്‍വ്വനും പരിപാടിയ്‌ക്കെത്തിയ നേതാക്കളും വേദി വിട്ടതോടെ ആരും ഇല്ലാതെ ആളൊഴിഞ്ഞ വേദിയില്‍ കുട്ടികള്‍ പാടി

 പ്രസംഗം ഇങ്ങനെ

പ്രസംഗം ഇങ്ങനെ

കുട്ടികള്‍ ഭാവി പ്രതീക്ഷയാണെന്ന് പ്രസംഗിച്ച യേശുദാസ് പ്രവൃത്തിയില്‍ കുട്ടികളെ അവഗണിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നു.

 നിലപാടുകള്‍

നിലപാടുകള്‍

അടുത്തിടെ യേശുദാസ് നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു

ഓര്‍ക്കുക വല്ലപ്പോഴും

ഓര്‍ക്കുക വല്ലപ്പോഴും

അവസരങ്ങള്‍ തേടി അലഞ്ഞ ഒരു കാലം എല്ലാവര്‍ക്കും ഉണ്ടാകും. അതൊക്കെ ഓര്‍ക്കുകയെന്നല്ലാതെ എന്ത് പറയാന്‍...

English summary
KJ Yesudas totally avoid Little Singers in 'Desathinayi Padu' Program; Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X