യേശുദാസിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് അനുമതി; ഇനി ഗുരുവായൂര്‍
ക്ഷേത്ര പ്രവേശനത്തിനായി പ്രത്യേക ദൂതന് വഴി യേശുദാസ് അപേക്ഷ നല്‍കുകയായിരുന്നു.
Recommended Video

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ അനുവാദം തരണമെന്ന ഗാനഗന്ധര്വന് ഡോ. കെ. ജെ. യേശുദാസിനിന്റെ അപേക്ഷ അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ക്ഷേത്ര പ്രവേശനത്തിനായി പ്രത്യേക ദൂതന് വഴി യേശുദാസ് അപേക്ഷ നല്‍കുകയായിരുന്നു.
വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് യേശുദാസ് ക്ഷേത്ര ദര്‍ശനം നടത്തും. അന്നേദിവസം സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രം കല്മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കുകയും ചെയ്യും. സാധാരണ രീതിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം.

എന്നാല്‍ പ്രത്യേക അപേക്ഷ നല്കിയാല് ഇതര മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രദര്‍ശനം നടത്തുന്നു. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണതുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം.
മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്. ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തണമെന്നത് യേശുദാസിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അനുമതി ലഭിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.
-
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..! -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
സ്വര്‍ണവില ഇടിയുന്നത് നോക്കേണ്ട..! വില കുതിക്കുന്നത് ഗ്രാമിന് 20000 ത്തിലേക്ക്! വെള്ളി 4 ലക്ഷത്തിലേക്ക് -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു












Click it and Unblock the Notifications