യേശുദാസിന് 'ക്ഷേത്രപ്രവേശവിളംബരം' ... ക്ഷേത്രസംരക്ഷണ സമിതി വക!
തൃശൂര്‍: ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഒരു കൃഷ്ണ ഭക്തനാണെന്ന് അറിയാത്തവരുണ്ടോ... ഗുരുവായൂരപ്പനെ ഏറെ സ്‌നേഹിയ്ക്കുന്ന യേശുദാസിന്റെ അഗാധ ദു:ഖങ്ങളില്‍ ഒന്നായിരിക്കാം തന്റെ പ്രിയമൂര്‍ത്തിയ്ക്ക് മുന്നില്‍ മനസ്സ് തുറന്ന് പാടാന്‍ കഴിയാത്തത്.
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഗാനമാലപിയ്ക്കാന്‍ ഇതുവരെ യേശദാസിന് കഴിഞ്ഞിട്ടില്ല. കാരണം മറ്റൊന്നും അല്ല, അദ്ദേഹം ഹിന്ദുമതക്കാരനല്ല എന്നത് മാത്രം. യേശുദാസ് പാടിയ മയില്‍പ്പീലിയിലെ ഗാനങ്ങള്‍ ഒരുപക്ഷേ ക്ഷേത്ര സന്നിധിയില്‍ ഭക്തരകെ കേള്‍പ്പിയ്ക്കുന്നുണ്ടാകും. പക്ഷേ ദാസേട്ടന് ക്ഷേത്രത്തിനുള്ളില്‍ പ്രവേശം കിട്ടിയില്ല.
എന്നാല്‍ ഇനി ആ പ്രശ്‌നം ഒഴിഞ്ഞ് പോകുമോ... ക്ഷേത്രസംരക്ഷണ സമിതി പറയുന്നത് കേള്‍ക്കൂ...

ഗാനഗന്ധര്‍വ്വന് അര്‍ഹത
മലയാളത്തിന്റെ ഗാനന്ധര്‍വ്വന്‍ യേശുദാസിന് ക്ഷേത്രനടയില്‍ പ്രവേശിക്കുന്നത് അര്‍ഹതയുണ്ടെന്നാണ് ഇപ്പോള്‍ ക്ഷേത്രസംരക്ഷണ സമിതി പറയുന്നത്. സമിതി ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ആണ് ഇക്കാര്യം പറഞ്ഞത്.

വിശ്വാസം
ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണം എന്നാണ് സ്വാമി അയ്യപ്പദാസ് പറഞ്ഞത്.

നിഷേധികളേക്കാള്‍ ഭേദം
ഈശ്വരനെ നിഷേധിയ്ക്കുന്ന ഹിന്ദുക്കളേക്കാള്‍ ഭേദമാണ് ഹിന്ദു സംസ്‌കാരത്തെ ബഹുമാനിയ്ക്കുകയും അംഗീകരിയ്ക്കുകയും ചെയ്യുന്ന അഹിന്ദുക്കളെന്നും അയ്യപ്പദാസ് പറഞ്ഞു.

യേശുദാസ് എങ്ങനെ
യേശുദാസ് ക്രിസ്ത്യാനിയാണെന്നേ ഉള്ളൂ. അദ്ദേഹം ക്ഷേത്രാചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അംഗീകരിയ്ക്കുന്ന വ്യക്തിയാണെന്നാണ് സമിതിയുടെ അഭിപ്രായം.

പേരില്‍ പോര
ഹിന്ദുത്വം പേരില്‍ മാത്രം പോര, മനസ്സിലും വേണം എന്നണ് സ്വാമി അയ്യപ്പദാസ് പറയുന്നത്. അപ്പോള്‍ പിന്നെ യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാലെന്താ പ്രശ്‌നം?

രാഷ്ട്രീയം പാടില്ല
ക്ഷേത്ര കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന് സമിതിയുടെ സംസ്ഥാന സമ്മളനത്തില്‍ പിഇബി മേനോന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ പ്രാന്തസംഘചാലക് ആണ് ഇദ്ദേഹം.

യേശുദാസിന് ഗുരുവായൂരില്‍ കയറാമോ
ക്ഷേത്ര സംരക്ഷണ സമിതി ഇങ്ങനെ പറഞ്ഞതുകൊണ്ട് യേശുദാസിന് ക്ഷേത്ര പ്രവേശനം സാധ്യമാകുമോ? ഗുരുവായൂരപ്പന് മുന്നില്‍ മനസ്സ് തുറന്ന് അദ്ദേഹത്തിന് പാടാന്‍ കഴിയുമോ?

ക്ഷേത്രങ്ങള്‍ തീരുമാനിയ്ക്കണം
ഇക്കാര്യത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി ഔദ്യോഗികമായി ഒരു തീരുമാനം എടുത്തിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല. അങ്ങനെ തീരുമാനമെടുത്താല്‍ തന്നെയും ക്ഷേത്ര ഭരണസമിതികള്‍ ഇക്കാര്യം അംഗീകരിയ്ക്കണം എന്നും ഇല്ല.

പക്ഷേ പ്രചോദനമാകും
എന്തായാലും ക്ഷേത്രപ്രവേശനം സംബന്ധിച്ച് സമിതി കൈക്കൊള്ളുന്ന ഈ തീരുമാനം എന്തായാലും പുരോഗമനപരമാണെന്നാണ് വിലയിരുത്തല്‍. ഇത് പലരേയും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

ഹിന്ദുമതം ജീവിതചര്യം
ഹിന്ദുമതം എന്ന് പറയുന്നത് ഒരു ജീവിത ചര്യയാണെന്ന് മാസങ്ങള്‍ക്ക് മുന്പ് യേശദാസ് പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാവര്‍ക്കും നന്മയുണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്ന മതമാണ് ഹിന്ദുമതമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications