Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ് സിങ്ങിനെ മാറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ പദവിയില്‍ നിന്നും ഋഷിരാജ് സിങ്ങിനെ മാറ്റിയത് അദ്ദേഹത്തിന്റെ തന്നെ ഇഷ്ടപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഋഷിരാജ് സിങ്ങിനെ മാറ്റിയത് വിവാദമായ സാഹചര്യത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല വിശദീകരണവുമായി രംഗത്തെത്തിയത്.

എ ഡി ജി പി ഋഷിരാജ് സിങിനെ കെ എസ് ഇ ബി ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യവും അസ്ഥാനത്തുള്ളതുമാണെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് ഋഷിരാജ് സിങ് ഡി ജി പി യെ നേരില്‍ കണ്ട് അറിയിച്ചതിന്‍ പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചത്.

ramesh-chennithala

സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന മിടുക്കനായ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഇന്ന് കേരളാ പൊലീസ് അക്കാഡമിയില്‍ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയര്‍ന്ന സല്യുട്ട് വിവാദവും അനാവശ്യവുമായിരുന്നു.

അതിന് ശേഷം ഋിഷിരാജ് സിങ് ഫോണില്‍ എന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നല്‍കിയിരുന്നു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രചരിച്ച വാര്‍ത്തകളാണിതെല്ലാം. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+