Get Updates
Get notified of breaking news, exclusive insights, and must-see stories!

യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ടു, സുരക്ഷിതനെന്ന് മലയാളികളോട്

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം ഉണ്ടായെന്ന വാര്‍ത്ത പരന്നപ്പോള്‍ തന്നെ മലയാളികളില്‍ പലരും ആശങ്കയോടെ ഓര്‍ത്ത ഒരു മുഖമായിരുന്നു ഉണ്ണിക്കുട്ടന്റേത്. ഏത് ഉണ്ണിക്കുട്ടന്‍ എന്ന് ചോദിയ്‌ക്കേണ്ട ആവശ്യമില്ല.നേപ്പാളില്‍ മലയാളിയ്ക്ക് ഒരു ഉണ്ണിക്കുട്ടനേയുള്ളൂ. ആദ്യം അശോകേട്ടന്റെയും പിന്നീട് മലയാളിയുടേയും ഉണ്ണിക്കുട്ടനായി മാറിയ യോദ്ധ എന്ന ചിത്രത്തിലെ സിദ്ധാര്‍ത്ഥ ലാമ. ഉണ്ണിക്കുട്ടനും കുടുംബവും നേപ്പാളില്‍ സുരക്ഷിതരായിരിയ്ക്കുകയാണ്.

സിദ്ധാര്‍ത്ഥ ലാമയെന്ന ഉണ്ണിക്കുട്ടന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിയ്ക്കുന്നത്. കേരളത്തിലുള്ള തന്റെ എല്ലാ സുഹൃത്തുക്കളേയും അഭ്യുദയകാംഷികളേയും താന്‍ ജീവനോടെയുണ്ടെന്ന കാര്യം അറിയിക്കുകയാണ് സിദ്ധാര്‍ത്ഥ്.പോസ്റ്റിലുടനീളം സിദ്ധാര്‍ത്ഥിന്റെ മലയാളി സ്‌നേഹം പ്രകടം.

Unnikuttan

താനും കുടുംബവും രക്ഷപ്പെട്ടെന്ന് പറയുമ്പോഴും ഉറ്റവരെ നഷ്ടപ്പെട്ട ദുരന്തബാധിതരുടെ ദുഖത്തില്‍ താനും പങ്കു ചേരുന്നെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ ഒരുപാട് സുഹൃത്തുക്കളെ ഭൂചലനത്തില്‍ കാണാതായെന്നും സിദ്ധാര്‍ത്ഥ് .

Sidhartha Family

ഇവരെ കണ്ടെത്താന്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിയ്ക്കുകയാണ് അദ്ദേഹം .

Sidhartha

സിദ്ധാര്‍ത്ഥ് സുരക്ഷിതനാണെന്ന പോസ്റ്റ് കാഠ്മണ്ഡുവില്‍ നിന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ശേഷം മലയാളിയ്ക്ക് ഇപ്പോഴും ഉണ്ണിക്കുട്ടനോടുള്ള സ്‌നേഹം ലൈക്കും കമന്റുമായി നിറയുകയാണ് .

To all my well wishers and friends from Kerala, by the grace of God me and my family are safe & sound.. But my deepest...

Posted by Siddhartha Lama on Tuesday, April 28, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+