കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസന

Google Oneindia Malayalam News

കൊച്ചി: ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി അബ്രാഹ്മണരെ നിയമിച്ചതിൽ പ്രതിഷേധവുമായി യോഗക്ഷേമ സഭ. ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല, ഉപാസനയാണെന്നും യോഗക്ഷേമ സഭ പറയുന്നു. അബ്രാഹ്മണരെ ശാന്തക്കാരായി നിയമിക്കുന്നത് ക്ഷേത്രങ്ങളുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുമെന്നാണ് യോഗക്ഷേമ സഭ ഉന്നയിക്കുന്ന വാദം. അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് ആദി ശൈവാചാര്യയും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധിയെ ലംഘിക്കലാണ്. ഇതില്‍ യോഗക്ഷേമ സഭ നിയമനടപടി തേടും.

ടിപി സെൻകുമാറിന് കിട്ടിയത് 'എട്ടിന്റെ പണി'; നിയമനം തടഞ്ഞു, കേസുകൾ തീരട്ടെയെന്ന് കേന്ദ്രം!ടിപി സെൻകുമാറിന് കിട്ടിയത് 'എട്ടിന്റെ പണി'; നിയമനം തടഞ്ഞു, കേസുകൾ തീരട്ടെയെന്ന് കേന്ദ്രം!

പരീക്ഷയും അഭിമുഖവും നടത്തി ശാന്തിക്കാരെ നിയമിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് പിന്നില്‍ വലിയ ക്രമക്കേടുണ്ട്. ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടതെന്നും യോഗക്ഷേമ സഭ പറയുന്നു. ജോലി ലഭിക്കുന്നതിന് വേണ്ടിയല്ല ബ്രാഹ്മണര്‍ പൂജകളും വേദങ്ങളും പഠിക്കുന്നത്, അത് അവരുടെ ജീവിതചര്യയുടെ തന്നെ ഭാഗമാണെന്നും യോഗക്ഷേമ സഭ അവകാശപ്പെടുന്നു.

അഗമ ശാസ്ത്രം

അഗമ ശാസ്ത്രം

ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടത്. ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല, ഉപാസനയാണെന്നും യോഗക്ഷേമ സഭ പറയുന്നു.

ശാസ്ത്ര വിരുദ്ധ നടപടി

ശാസ്ത്ര വിരുദ്ധ നടപടി

ആചാരവിധി പ്രകാരമുള്ള പൂജകളും പ്രതിഷ്ഠകളും നടത്തുന്ന ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് ശാസ്ത്ര വിരുദ്ധ നടപടിയാണെന്നും യോഗക്ഷേമസഭ പറയുന്നു.

പ്രക്ഷോഭം

പ്രക്ഷോഭം

അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്നോട്ടു പോയില്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പൂജകളില്‍ നിന്നും വിട്ടു നിന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേരത്തെ യോഗക്ഷേമ സഭ പറഞ്ഞിരുന്നു.

നീതി നിഷേധവും നിയമവിരുദ്ധവും

നീതി നിഷേധവും നിയമവിരുദ്ധവും

അഗമ ശാസ്ത്ര പ്രകാരം വിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനം ഉണ്ടായിരിക്കുന്നത്. ഇത് നീതി നിഷേധവും നിയമവിരുദ്ധവുമാണെന്ന് യോഗക്ഷേമ സഭ ആരോപിക്കുന്നു.

English summary
Yogakshemasabha's comment about devaswam board's new appointments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X