Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! പത്തനംതിട്ടയിലെ ബിജെപി പരിപാടി പൊളിഞ്ഞു, വീഡിയോ

Recommended Video

cmsvideo
    യോഗിയുടെ പ്രസംഗം കാണാൻ കാലിക്കസേരകൾ മാത്രം | Oneindia Malayalam

    ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ട തന്നെയായിരുന്നു യോഗിയുടെ പരിപാടിക്കായി വേദിയൊരുക്കിയതും. എന്നാല്‍ വന്‍ പ്രതീക്ഷയുമായി ബിജെപി നടത്തിയ പരിപാടി 'വന്‍ ജനപങ്കാളിത്തം' കൊണ്ട് പൊട്ടി പൊളിഞ്ഞു.

    യോഗിയെ കേള്‍ക്കാന്‍ പരിപാടിക്ക് എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു. ആളൊഴിഞ്ഞ ഗ്രൗണ്ടിനെ നോക്കി യോഗി പ്രസംഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

     ബിജെപി പരിപാടി

    ബിജെപി പരിപാടി

    ശബരിമല വിഷയം ആയുധമാക്കി കേരളം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.വന്‍ പരിപാടികളാണ് ബിജെപി കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തില്‍ ആദ്യം എത്തിയത് സാക്ഷാല്‍ നരേന്ദ്രമോദിയും അമിത് ഷായും തന്നെയായിരുന്നു.

     സ്റ്റാര്‍ കാമ്പെയ്നര്‍

    സ്റ്റാര്‍ കാമ്പെയ്നര്‍

    രണ്ടാം ഘട്ടത്തിലാണ് ബിജെപിയുടെ സ്ററാര്‍ കാമ്പെയ്നറായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്ക് എത്തിയത്. മധ്യപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദിയേക്കാള്‍ അധികം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നയിച്ചത് യോഗിയായിരുന്നു.

     തീവ്ര നിലപാട്

    തീവ്ര നിലപാട്

    അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമടക്കം തീവ്ര ഹിന്ദുത്വ അജണ്ടകളും പ്രചരണങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിനിടെ യോഗി ആദിത്യനാഥിന് വലിയ പ്രസക്തിയുണ്ടെന്നാണ് സംഘപരിവാര്‍ കണക്കാക്കുന്നത്.

     പത്തനംതിട്ടയില്‍

    പത്തനംതിട്ടയില്‍

    ഇതോടെ ബിജെപിയുടെ പ്രധാന കാമ്പെയ്നര്‍ ആയിരിക്കുകയാണ് യോഗി. ശബരിമല വിഷയം ആയുധമാക്കാന്‍ അതിനാല്‍ കേരളത്തിലെ ബിജെപി
    പത്തനംതിട്ടയിലാണ് യോഗിയുടെ പരിപാടി സംഘടിപ്പിച്ചത്.

    മണ്ഡലത്തില്‍

    മണ്ഡലത്തില്‍

    പത്തനംതിട്ട, തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലെ ചുമതലയുള്ളവരെയാണ് യോഗി ആദ്യം കണ്ടത്. പിന്നീടാണ് പത്തനതിട്ട മണ്ഡലത്തിലേക്ക് നാല് മണിയോടെ എത്തിയത്.

     ആഘോഷമാക്കി സോഷ്യല്‍ മീഡിയ

    ആഘോഷമാക്കി സോഷ്യല്‍ മീഡിയ

    എന്നാല്‍ യോഗിയെ കേരളത്തിലെത്തിച്ച ബിജെപിയുടെ തന്ത്രം പാളിയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. യോഗി എത്തുമ്പോള്‍ ബഹുജന പങ്കാളിത്തം ഉണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിച്ചെങ്കിലും ആളുകള്‍ തീരെ കുറവായിരുന്നു.

     തന്ത്രം പാളി

    തന്ത്രം പാളി

    ഒഴിഞ്ഞ് കിടക്കുന്ന കസേരകള്‍ നോക്കി യോഗി പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തീവ്ര ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന യോഗിയെ ഉപയോഗിച്ച് ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്താമെന്ന ബിജെപിയുടെ തന്ത്രമാണ് ഇതോടെ പാളിയത്.

     അയോധ്യ പോലെ

    അയോധ്യ പോലെ

    അതേസമയം അയോധ്യ വിഷയത്തില്‍ എന്ന പോലെ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്നായിരുന്നു യോഗി പ്രസംഗത്തില്‍ പറഞ്ഞത്. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും യോഗി പ്രസംഗിച്ചിരുന്നു.

     ലൗ ജിഹാദ്

    ലൗ ജിഹാദ്

    നേരത്തെ ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വന്നിട്ടുണ്ട് യോഗി ആദിത്യനാഥ്. കേരളത്തിലെ ആശുപത്രികള്‍ ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം എന്ന് പറഞ്ഞ യോഗി അന്ന് ട്രോളുകള്‍ക്ക് ഇരയായിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേ യോഗി പറഞ്ഞിരുന്നു.

    വീഡിയോ

    വീഡിയോ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+