ഷായോടൊപ്പം ചേരാന്‍ യോഗി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇന്നു കേരളത്തില്‍...
പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. പിണറായി വിജയന്റെ നാടായ കണ്ണൂരിലെത്തുന്ന യോഗി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം ജനരക്ഷാ യാത്രയില്‍ പങ്കു ചേരും. ജനരക്ഷാ യാത്രയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന ഏക ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
'ജിഹാദി തീവ്രവാത്തിനെതിരെ എല്ലാവരും പോരാടണം' എന്നാണ് ജനരക്ഷാ യാത്രയുടെ മദ്രാവാക്യം. ഒക്ടോബര്‍ മൂന്നിനു രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തതോടെയാണ് പയ്യന്നൂരില്‍ നിന്ന് ജനരക്ഷാ യാത്ര ആരംഭിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയുടെ കയ്യില്‍ ചോരക്കറ പുരണ്ടിരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ഒക്ടോബര്‍ നാലിന് കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി ആദിത്യ നാഥ് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും യോഗി സംസാരിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എംപിമാരും എംഎല്‍എമാരും കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കുചേരുന്നുണ്ട്.












Click it and Unblock the Notifications