കേരളത്തിനെതിരായ വിമർശനം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ വിട്ടിറങ്ങി ഇടത് എംപിമാർ
തിരുവനന്തപുരം; കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടത്താനാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നൽകിയ നോട്ടീസിന് അനുമതി നൽകില്ല. നടപടിയിൽ പ്രതിഷേധിച്ച് ഇടത് എം പിമാർ സഭ വിട്ടിറിങ്ങി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം സഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.

യോഗിയുടെ പരാമർശം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പതിവ് പോലെ ജനാധിപത്യവിരുദ്ധ നടപടികളാണ് സഭയുടെ അധ്യക്ഷൻ കൈക്കൊണ്ടതെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. സാമൂഹ്യജീവിതത്തിൻ്റെ ഒട്ടുമിക്ക സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തെക്കുറിച്ച് ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഫെഡറലിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ വിഷയത്തിൽ ജോൺ ബ്രിട്ടാസും എളമരം കരീം എംപിയും രൂക്ഷമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇരുവരുടേയും പ്രതികരണം വായിക്കാം
ജോൺ ബ്രിട്ടാസ് - യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും. പക്ഷെ ശുദ്ധ നർമമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങൾ. യുപിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുമ്പോഴാണ് കേരളത്തിൽ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തത്. ഗംഗയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകി നടന്നപ്പോഴാണ് കൊറോണയിൽ നമ്മളെ വിമർശിച്ചത്. സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കിൽ യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് അദ്ദേഹത്തിന്റെ പുതിയ ഐറ്റം നമ്പർ. കാഷായ വസ്ത്രത്തിനുള്ളിലെ തൊലിക്കട്ടി അപാരം തന്നെ ! വർഗീയ തിമിരം ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ ഒന്നടങ്കം യുപി എങ്ങിനെയെങ്കിലും കേരളം ആകട്ടെ എന്നായിരിക്കും തീരുമാനിക്കുക. സ്ഥിതി വിവര കണക്കുകൾ അറിയാനാഗ്രഹിക്കുന്ന യുപിക്കാർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ......
എളമരം കരീം- തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ ഉത്തർപ്രദേശ് കേരളം പോലെയാകും എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ പ്രസ്താവന യുപിയിലെ ജനങ്ങൾക്ക് മാറിച്ചിന്തിക്കാൻ ഊർജം പകരുന്നതാണ്. ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കിയാൽ കേരളം കൈവരിച്ചതുപോലുള്ള നേട്ടങ്ങൾ തങ്ങൾക്കും അനുഭവവേദ്യമാകാൻ അവസരം ലഭിക്കും എന്ന തിരിച്ചറിവ് യുപിയിലെ ജനങ്ങളിൽ ഉണ്ടാകാൻ യോഗിയുടെ പ്രസ്താവന സഹായകമാകും.
ക്രമസമാധാന പാലനത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം എന്നിങ്ങനെ സമസ്ത മേഖലകളിലും ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ വളരാൻ സഹായിച്ചത് വർഗീയ രാഷ്ട്രീയത്തോട് മലയാളികൾ എക്കാലവും സ്വീകരിച്ച അകലമാണ്. കേരളം രൂപം കൊണ്ടതുമുതൽ ഒരു തവണപോലും ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ പറ്റാത്തതും ഈ നേട്ടങ്ങളുടെ കാരണമാണോ എന്ന് യുപിയിലെ വോട്ടർമാർ ചിന്തിക്കും. ബിജെപിയെ താഴെയിറക്കാൻ വെമ്പിനിൽക്കുന്ന ജനങ്ങളുടെ മനസിലേക്ക് ലോകത്തിനുതന്നെ മാതൃകയായ കേരളാ മോഡൽ വികസന സമീപനം എത്തിക്കാൻ ഈ പ്രസ്താവന വഴിവെക്കും, എളമരം കരീം ഫേസ്ബുക്കിൽ കുറിച്ചു.
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. ശ്രദ്ധിച്ച് വോട്ടു ചെയ്തില്ലെങ്കിൽ യു പി കേരളത്തെപ്പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. അതേസമയം യോഗിക്ക് ചുട്ട മറുപടിയുമായി ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. യുപി കേരളമായാൽ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നുമായിരുന്നു പിണറായിയുടെ ട്വീറ്റ്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications