യുവരാജിനെ നശിപ്പിക്കുന്നു, ധോണിയെ പുറത്താക്കണമെന്ന് യോഗ്രാജ് സിംഗ്!
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് വീണ്ടും. തന്റെ മകന് അവസരങ്ങള്‍ കൊടുക്കാതെ ധോണി ഒതുക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് യോഗ്രാജ് സിംഗിന്റെ പരാതി. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥിരമായി മാറ്റം വരുത്തുന്നു. ചിലപ്പോള്‍ ഏഴാം നമ്പറില്‍ വരെ ഇറക്കുന്നു. സ്പിന്നിന് അനുകൂലമായ വിക്കറ്റുകളില്‍ ബൗളിംഗും കൊടുക്കുന്നില്ല - യോഗ്രാജ് സിംഗിന്റെ പരാതികള്‍ ഇങ്ങനെ പോകുന്നു.
ട്വന്റി 20 ലോകകപ്പില്‍ യുവരാജിന് ആവശ്യത്തിന് അവസരം കിട്ടാത്തതാണ് യോഗ്രാജ് സിംഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ മകനെ ഇഷ്ടമല്ലെങ്കില്‍ ധോണി സെലക്ടര്‍മാരോട് അക്കാര്യം പറയണം. ടീമില്‍ എടുത്ത ശേഷം അവസരം കൊടുക്കാതിരിക്കുന്നത് ശരിയല്ല. ബംഗ്ലാദേശിനെതിരെ യുവരാജിനെ ഏഴാം സ്ഥാനത്ത് ഇറക്കിയ ക്യാപ്റ്റന്‍ ധോണി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത് എന്നും യോഗ്രാജ് സിംഗ് ചോദിച്ചു.

ബാറ്റിംഗ് ഓര്‍ഡറില്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചാല്‍ ബാറ്റ്സ്മാന്റെ ആത്മവിശ്വാസം നഷ്ടമാകും. ടീമില്‍ താന്‍ വേണമോ വേണ്ടയോ എന്ന് വരെ തോന്നിപ്പോകും. എം എസ് ധോണിയോ മറ്റാരെങ്കിലുമോ ടീമില്‍ ഇടം നഷ്ടപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി ഒരു റണ്‍സെങ്കിലും എടുക്കുമോ. ഒന്നുകൊണ്ടും പേടിക്കേണ്ട എന്ന് താന്‍ മകനോട് പറഞ്ഞിട്ടുണ്ട്. അവന്റെ സമയം വരിക തന്നെ ചെയ്യും. ധോണിയെ ടീമിന് പുറത്താക്കണമെന്ന ആവശ്യവും യോഗ്രാജ് സിംഗിനുണ്ട്.
നാഗ്പൂരിലും കൊല്‍ക്കത്തയിലും നടന്ന മത്സരങ്ങളില്‍ യുവരാജിന് ബൗളിംഗ് കൊടുക്കാത്തതിലും യോഗ്രാജ് സിംഗിന് അമര്‍ഷമുണ്ട്. 2011 ലോകകപ്പില്‍ 15 വിക്കറ്റുകള്‍ എടുത്ത ബൗളറാണ് യുവരാജ്. യുവരാജിന്റെ ബൗളിംഗിന് അനുയോജ്യമായ പിച്ചുകളാണിത്. ധോണി യുവരാജിന് പന്തെറിയാന്‍ കൊടുക്കാത്തത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും യോഗ്രാജ് സിംഗ് പറയുന്നു. ഞായറാഴ്ച നടന്ന ഇന്ത്യ - ഓസ്ട്രേലിയ മത്സരത്തില്‍ യുവരാജ് ആദ്യമായി പന്തെറിഞ്ഞിരുന്നു. മൂന്നോവറില്‍ 19 റണ്‍സിന് 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications