Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ദയയിൽ ജീവിച്ച്..കന്യാസ്ത്രീകൾ നേരിട്ടത് കടുത്ത ക്രൂരത'

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ സംഘപരിവാർ സംഘങ്ങളിൽ നിന്ന് നേരിട്ടത് കടുത്ത ക്രൂരതയെന്ന് എഎ റഹീം എംപി. പോലീസ് കസ്റ്റഡിയിൽ വച്ചാണ് ബജറങ്ദൾ ക്രിമിനലുകൾ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പമാണ് കന്യാസ്ത്രീകളെ അടച്ചിരിക്കുന്നത്. മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ചയാണ് ഇതെന്നും എഎ റഹീം പറഞ്ഞു.

'നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ? ?" സിസ്റ്റർമാരായ വന്ദനാ ഫ്രാൻസിസും, പ്രീതി മേരിയും സംഘപരിവാർ ക്രിമിനൽ സംഘത്തിൽ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമണിത്. അവർ ഇത് ഞങ്ങളോട് പറയുമ്പോൾ, ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു,കണ്ഠമിടറി. വാക്കുകൾ ഇടയ്ക്ക് നിന്നു. സഖാവ് ബ്രിന്ദയുടെ ചുമലിലേക്ക് ചാഞ്ഞു.

rahum2-17538

വിചാരധാരയിലെ വരികൾക്ക് ജീവൻവച്ച ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിൽ വച്ചാണ് ബജറങ്ദൾ ക്രിമിനലുകൾ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്!!. പോലീസ് കസ്റ്റഡിയിൽ വച്ചു കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ ബജറങ്ദൾ ക്രിമിനൽ സംഘം പൊതിരെ തല്ലി. രണ്ട് പെൺകുട്ടികൾക്കും ക്രൂരമായ മർദനം കിട്ടി,അപ്പോഴും പോലീസ് മൂക സാക്ഷികൾ!!

'നിയമം നിയമത്തിന്റെ വഴിക്ക്'എന്ന് പറഞ്ഞ ബി ജെ പി മുഖ്യമന്ത്രിയുടെ നാട്ടിൽ,നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവൻ നടന്നത്. രോഗങ്ങൾ ഉളള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ഇതുവരെ നൽകിയിട്ടില്ല. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാർ...മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ച', എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെയാണ് എഎ റഹീം അടങ്ങുന്ന ഇടത് എംപിമാരുടെ സംഘം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കാണാനായി പോയത്. എന്നാൽ ഇവർക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ അപേക്ഷ ഇമെയിലായി നല്‍കിയതിന്റെ സ്‌ക്രീന് ഷോട്ട് കാണിച്ചപ്പോള്‍ അവര്‍ നിലപാട് മാറ്റി എന്നായിരുന്നു റഹീം പറഞ്ഞത്.തങ്ങൾ കന്യാസ്ത്രീകളെ കാണാതെ മടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തിൽ കോൺഗ്രസ് എംപി കെസി വേണുഗോപാലും ബിജെപിക്കെതിരെ രംഗത്തെത്തി. സത്യാവസ്ഥ വെളിയിൽ വന്നിട്ടും ചത്തീസ്ഗഡിന്റെ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത് മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയതിന്റെ പേരിലാണ് അവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ്. ഇതിനപ്പുറം ഭരണഘടനാ വിരുദ്ധമായ ഒരു പ്രസ്താവന വേറെ എന്താണുള്ളത് ? ഒരു എഫ്ഐആർ ഇട്ടു കഴിഞ്ഞാൽ ആ എഫ്ഐആർ ഇട്ട കാര്യത്തിൽ അന്വേഷണം നടക്കാൻ ഇരിക്കേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ബജ്‌റംഗ് ദളിന്റെ ആരോപണമാണ് ശരി എന്ന് പറഞ്ഞാൽ പിന്നെ എന്ത് നീതിയാണ് ലഭിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

യുവതികളെ ജോലിക്ക് കൊണ്ട് പോകാൻ ആവശ്യമായ സകല രേഖയും കന്യാസ്ത്രീകൾ വെളിപ്പെടുത്തിയതിന് ശേഷവും മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോൾ ഈ കേസിന് പിന്നിൽ വലിയ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പടെ ഇതിന് പിന്നിലുണ്ടെങ്കിലും അതിശയിക്കാനില്ലാത്ത അവസ്ഥയാണ്. എന്റെ നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീ മഠമാണത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെടുന്ന ഒരു സ്ഥാപനത്തെ മതപരിവർത്തനവും മനുഷ്യക്കടത്തുമൊക്കെ മുദ്രകുത്തി ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. ഇരുവർക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തുനൽകിയിട്ടും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഇടപെട്ടിട്ടും സർക്കാരിന് മാറ്റമൊന്നും ഉണ്ടാകുന്നില്ല. ഈ വിഷയത്തിൽ നീതി നടപ്പിലാകുന്നതുവരെ കോൺഗ്രസ് പിന്നോട്ടില്ല.

കേരളത്തിലെ ബിജെപി അധ്യക്ഷൻ പറയുന്നത് കന്യാസ്ത്രീകളുടെ വിഷയം അവതരിപ്പിക്കാൻ വേണ്ടി കേരളത്തിൽ നിന്നും പ്രതിനിധിയെ ഛത്തീസ്ഗഡിലേക്ക് അയച്ചിട്ടുണ്ടെന്നാണ്. അവർ നടത്തിയ ഇടപെടലിന്റെ ഗുണം കൊണ്ടായിരിക്കും ബജ്‌റംഗ് ദളിന്റെ അതേ വാദം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. ബജ്‌റംഗ് ദളിന്റെ പ്രവർത്തകർ ഒരാളെ ഭീകരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ നമ്മൾ മാധ്യമങ്ങൾ വഴി കണ്ടില്ലേ? അവർക്ക് ഒരു യുവതിയെ കൊണ്ട് മൊഴി മാറ്റിക്കുക എന്നത് നിസ്സാരമായ കാര്യമാണ്. ന്യൂനപക്ഷ വകുപ്പോ ജോർജ് കുര്യനോ വിചാരിച്ചാൽ ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. വോട്ട് കിട്ടാൻ വേണ്ടിയുള്ള പ്രകടനങ്ങൾക്കപ്പുറം യാതൊരു ആത്മാർത്ഥതയും കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രവൃത്തിയിലില്ല', വേണുഗോപാൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+