Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ പോകേണ്ട; കയ്യിൽ ഫോണില്ലേ; ചെയ്യേണ്ടത് ഇക്കാര്യം

തിരുവനന്തപുരം: പലർക്കും പോലീസ് എന്ന് കേൾക്കുമ്പോൾ തന്നെ മുട്ടിട്ടിക്കും, എന്നിട്ടല്ലേ പരാതി നൽകാൻ പോലീസ് സ്റ്റേഷനില്ഡ‍ പോവുക! പലപ്പോഴും പരാതി ഉണ്ടെങ്കിൽ പോലും ആളുകൾ പരാതി നൽകാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ പോകാറില്ല, ഭയമോ നൂലാമാലകൾ വിചാരിച്ചിട്ടോ ഒക്കൊയാണ് പലപ്പോഴും ആളുകൾക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ താല്പര്യം ഇല്ലാത്തത്.

എന്നാൽ ഇനി അതങ്ങ് മറന്നുകളയാം. കാരണം, ഇനി പരാതി നൽകാൻ പോലസ് സ്റ്റേഷനിലേക്ക് നേരിട്ട് പോകേണ്ട ആവശ്യമില്ല. ഫോണിലൂടെ പരാതി നൽകാൻ പറ്റും. കേരള പോലിസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്താണ് സംഭവം എന്ന് അറിഞ്ഞാലോ..

police

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസിൽ പരാതി നൽകാം, പോൽ ആപ്പിലൂടെ

നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ? ഇവിടങ്ങളിൽ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം കേരള പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്.

പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നൽകിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.
പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details...
#keralapolice

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+