കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍മാലിന്‍ പേടി വേണ്ട; ഈ മത്സ്യങ്ങള്‍ ധൈര്യമായി കഴിക്കാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ മാരകമായ ഫോര്‍മാലിന്‍ ഉള്‍പ്പടേയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ 28000 കിലോ മത്സ്യമായിരുന്നു പിടിച്ചെടുത്തത്. സാഗര്‍ റാണി എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു രാസവസ്തുക്കള്‍ കലര്‍ത്തി മീനുകള്‍ പിടിച്ചെടുത്തത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മീനുകളിലായിരുന്നു രാസവസ്തുക്കള്‍ കണ്ടെത്തിയത്.

മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തി എന്ന വാര്‍ത്ത പുറത്ത് വന്നതോടെ മീന്‍ ഇഷ്ടവിഭവമായ മലയാളികളില്‍ ഉണ്ടാക്കിയ ആശങ്കചെറുതല്ലാത്തതായിരുന്നു. മത്സ്യവിപണിയും കാര്യമായി തന്നെ ഇടിഞ്ഞു. ആളുകള്‍ മത്സ്യം കഴിക്കാന്‍ ഭയപ്പെടുകയും ചെയ്തു. എന്നാല്‍ ഫോര്‍മാലിന്‍ പേടിക്കാതെ മത്സ്യങ്ങള്‍ കഴിക്കാമെന്നാണ് പരമ്പരാഗത മീന്‍പിടിത്തക്കാരും വില്‍പ്പനക്കാരും പറയുന്നത്.

വിപണി ഇടിഞ്ഞു

വിപണി ഇടിഞ്ഞു

ഫോര്‍മാലിന്‍ ഭീഷണയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യവിപണി കുത്തനെ ഇടിഞ്ഞിരുന്നു. പല മത്സങ്ങള്‍ക്ക് വില പകുതിയോളമായി താണു. ചെമ്മീന്‍ ഉള്‍പ്പടേയുള്ളവയുടെ വില കിലോഗ്രാമിന് 200 രൂപയില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ മീന്‍പിടുത്തക്കാര്‍ വഴി എത്തുന്ന മീനുകള്‍ പേടക്കാതെ കഴിക്കാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

പുറത്ത് നിന്നും

പുറത്ത് നിന്നും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനില്‍ക്കേ വന്‍കിട കമ്പനികള്‍ക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന മത്സ്യത്തിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയതെന്ന് പരമ്പരാഗത മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍

ഫോര്‍മാലിന്‍ ഭീഷണി പരമ്പരാഗത മത്സ്യമേഖലയേയും ബാധിച്ചു. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന മീനുകള്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കാന്‍ വേണ്ടിയാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീനുകള്‍ കേടുകൂടാതെ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല.

ഒന്നോ രണ്ടോ ദിവസം

ഒന്നോ രണ്ടോ ദിവസം

പരമ്പരാഗത മീന്‍പിടുത്തക്കാര്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനകം വിറ്റുപോകുന്നതാണ് പതിവ്. ചാലിയം, ബേപ്പൂര്‍, തലശ്ശേരി,കണ്ണൂര്‍ എന്നിവിടങ്ങളിലെ മത്സ്യമാണ് കോഴിക്കോട് വലിയങ്ങാടിയില്‍ പ്രധാനമായും വില്‍പ്പനക്കെത്തുന്നത്. മലയാളികളുടെ ഇഷ്ട മീനായി മത്തി ഉള്‍പ്പടേയുള്ളവ കഴിഞ്ഞ ദിവസം വിപണിയില്‍ ഉണ്ടായിരുന്നു.

നടപടി

നടപടി

അതേ സമയം മായം ചേര്‍ത്ത മീന്‍വില്‍പ്പന നടത്തുന്നവര്‍ക്കെതിരേയുള്ള കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വിപണിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കും എന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അറിയിച്ചു.

18 ദിവസം വരെ

18 ദിവസം വരെ

കടലില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് പിടിച്ച മത്സ്യങ്ങളാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളവിപണിയിലേക്ക് എത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാന്‍ അമോണിയയായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മത്സ്യകച്ചവടക്കാരുടെ ആശ്രയം ഫോര്‍മാലിനാണ്. അമോണിയ ഉപയോഗിച്ചാല്‍ നാല് ദിവസം വരെയാണ് മീന്‍ കേടുകൂടാതിരിക്കുകയെങ്കില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ 18 ദിവസം വരെ കേടുകൂടാതിരിക്കും.

ഫോര്‍മാലിന്‍

ഫോര്‍മാലിന്‍

ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയെടുക്കുന്ന രാസവസ്തുവാണ് ഫോര്‍മാലില്‍. മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍ പ്രധാനമായു ഉപയോഗിക്കുന്ന ഇവ പെയിന്റ് നിര്‍മ്മാണത്തിനും ഉള്‍പ്പെടുത്തുന്നുണ്ട്. ശരീരഭാഗങ്ങള്‍ കേടുകൂടാതെ പരിശോധനക്ക് അയക്കുന്നതും 10 ശതമാനം വീര്യം കലര്‍ന്ന ഫോര്‍മാലിന്‍ ലായനിയില്‍ സൂക്ഷിച്ചാണ്.

വിഷം

വിഷം

ഇത്തരത്തില്‍ അപകടകരമായ രാസവസ്തുവാണ് നാം പണംകൊടുത്തു വാങ്ങി ഭക്ഷിക്കുന്ന മത്സ്യത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുന്നത്. മനുഷ്യശരീരത്തിനുള്ളില്‍ ചെറിയ അളവില്‍ കൂടിയാണ് എത്തുന്നതെങ്കിലും അത് വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഫോര്‍മാലിന് അകത്തെത്തുന്നതോടെ പല അവയവങ്ങള്‍ക്കും അത് കേടുപാടുകള്‍ വരുത്തും. ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്കും ഫോര്‍മാലിന്‍ കാരണമാകും

ഉറവിടം

ഉറവിടം

ഫോര്‍മാലിന്‍ കലത്തിയ മീനിന്റെ ഉറവിടം കണ്ടെത്തുന്നതാണ് വകുപ്പിനെ കുഴക്കുന്ന കാര്യം. മീന്‍ എത്തിക്കുന്ന വാഹനങ്ങല്‍ ഇവയുടെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. അതിനാല്‍ തന്നെ ഇത് കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ മറ്റ് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടാന്‍ കഴിയുന്നില്ല.

English summary
You can have these fishes without out the fear of consuming formalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X