'എന്നെ പരമാവധി പിച്ചി ചീന്തിയില്ലേ, ഇവിടെ കെസി പക്ഷം എന്നൊന്നില്ല'; കെസി വേണുഗോപാൽ
കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇനി അനാവശ്യ വിവാദങ്ങൾക്ക് കേരളത്തിൽ സ്ഥാനമില്ല. എന്നെ പരമാവധി മാധ്യമങ്ങൾ പിച്ചിച്ചീന്തിയതാണ്. ഇവിടെ കെസി പക്ഷം എന്നൊരു പക്ഷമൊന്നുമില്ല. കോൺഗ്രസിന്റെ ഏറ്റവും കഴിവുള്ള എംഎൽഎമാരാണ് ജയിച്ചു വന്നിരിക്കുന്നത്. അതുകൊണ്ട് കഴിവ് നോക്കി, അർഹത നോക്കി മാനദണ്ഡങ്ങൾ നോക്കി, നല്ല മന്ത്രിമാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഹൈ കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ എല്ലാം അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. രമേശ് ചെന്നിത്തലയുമായി ഞാൻ സംസാരിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രിയും സംസാരിച്ചിരുന്നു. പാർട്ടി ഒരു അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാൽ ആ തീരുമാനം അംഗീകരിച്ചു മുന്നോട്ടു പോവുക എന്നുള്ളതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വം. അത് ശിരസാ വഹിക്കുന്ന ഒരു പാർട്ടി പ്രവർത്തകനാണ് ഞാൻ . രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകുമോയെന്ന കാര്യങ്ങളൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കും. അതിനുള്ള നല്ല ടംീം കേരളത്തിലുണ്ട്.

മാധ്യമങ്ങളൊക്കെ പിച്ചി ചീന്തിയില്ലേ മതിയായില്ലേ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ പിച്ചി ചീന്താൻ. ഇവിടെ നല്ലൊരു ഗവൺമെന്റ് വന്നു. ജനങ്ങൾക്കാണെങ്കിൽ നല്ല പ്രതീക്ഷ. ആ പ്രതീക്ഷകൾക്ക് അനുസരിച്ച് ഗവൺമെന്റ് പോകാൻ അവസരം കൊടുക്കുക. മറ്റു വിവാദങ്ങളിലേക്ക് തൽക്കാലം പോകാതിരിക്കുക .ഞാൻ ഇന്നും ഇന്നും ഇന്നലെയൊക്കെ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് കെസി പക്ഷം എന്നൊക്കെ. ഇവിടെ അങ്ങനെുള്ള പക്ഷം ഒന്നും വേണ്ട. നല്ല മന്ത്രിമാർ ഉണ്ടാകും. കോൺഗ്രസിന്റെ ഏറ്റവും കഴിവുള്ള എംഎൽഎമാരാണ് ജയിച്ചു വന്നിരിക്കുന്നത്. അതുകൊണ്ട് കഴിവ് നോക്കി, അർഹത നോക്കി മാനദണ്ഡങ്ങൾ നോക്കി, നല്ല മന്ത്രിമാർ ഉണ്ടാകും. അവര് കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് മുന്നോട്ടു പോകും. ആ പ്രതീക്ഷയാണ് ഇനി നമ്മൾ വെച്ചു പുലർത്തേണ്ടത് .ആ പ്രതീക്ഷക്കുള്ള പിന്തുണയാണ് നമ്മൾ ഈ ഗവൺമെന്റിന് കൊടുക്കേണ്ടത്. അതിൽ ഞങ്ങളെല്ലാം പ്രതിജ്ഞാബദ്ധമാണ്.
നല്ല സൗന്ദര്യമുള്ള പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങളഒക്കെ ഉണ്ടാകും. മാധ്യമങ്ങൾ അവസാന ചർച്ചകൾ അവസാനിപ്പിക്കുക. സർക്കാരിന് നല്ല പിന്തുണ കൊടുക്കുക ,ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുണ്ട് .ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് അതനുസരിച്ച് സർക്കാർ മുന്നോട്ട് പോകട്ടെ', കെസി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications