മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി; വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞത്.മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി വ്യക്തമാക്കി. മുസ്ലീം എഡുക്കേഷൻ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് അനുമതി തേടിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി ആഞ്ഞടിച്ചത്.
സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം.ആരോഗ്യ കാര്യങ്ങൾ പരിഗണിക്കാച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. എന്നാൽ മത്സരിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ജയിലിൽ പോയാലും മത്സരിക്കാം. ഇത്തരം ആവശ്യങ്ങളുമായി കോടതിക്ക് മുൻപിൽ വരരുതെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജയിലിൽ പോയാൽ ജീവനോടെ തിരിച്ച് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ്കോടതിയിൽ പറഞ്ഞത്.

അതേസമയം ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.ജാമ്യാപേക്ഷയിൽ പരസ്പര വിരുദ്ധങ്ങളായ വാദങ്ങളാണ് ഇബ്രാഹിം കുഞ്ഞ് ഉന്നയിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്നമാണ് നേരത്തേ ചൂണ്ടിക്കാട്ടിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം വിദഗ്ദ ഡോക്ടർമാരുടെ റിപ്പോർട്ട് നൽകാൻ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു. ഇ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ ഈ മാസം 18നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.അതേസമയം അർബുദ ബാധിതനാണെന്ന് വ്യക്തമാക്കിയ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications