കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി; വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞത്.മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി വ്യക്തമാക്കി. മുസ്ലീം എഡുക്കേഷൻ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് അനുമതി തേടിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി ആഞ്ഞടിച്ചത്.

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം.ആരോഗ്യ കാര്യങ്ങൾ പരിഗണിക്കാച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. എന്നാൽ മത്സരിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ജയിലിൽ പോയാലും മത്സരിക്കാം. ഇത്തരം ആവശ്യങ്ങളുമായി കോടതിക്ക് മുൻപിൽ വരരുതെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജയിലിൽ പോയാൽ ജീവനോടെ തിരിച്ച് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ്കോടതിയിൽ പറഞ്ഞത്.

vk

അതേസമയം ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.ജാമ്യാപേക്ഷയിൽ പരസ്പര വിരുദ്ധങ്ങളായ വാദങ്ങളാണ് ഇബ്രാഹിം കുഞ്ഞ് ഉന്നയിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്നമാണ് നേരത്തേ ചൂണ്ടിക്കാട്ടിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം വിദഗ്ദ ഡോക്ടർമാരുടെ റിപ്പോർട്ട് നൽകാൻ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു. ഇ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ ഈ മാസം 18നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.അതേസമയം അർബുദ ബാധിതനാണെന്ന് വ്യക്തമാക്കിയ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
You have to be prepared to go to jail if you want to compete; High court slams Ibrahim Kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X