കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിക്കുത്തൊക്കെ ഉണ്ടാവും!! കേരളത്തില്‍ യൂബറും ഓലയും ബുക്ക് ചെയ്യുമ്പോള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം

സംസ്ഥാനത്തെ ഓട്ടോ-ടാക്സിക്കാരുടെ പകല്‍ക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: ഏറ്റവും കുറഞ്ഞ നിരക്കില്‍ ടാക്‌സി സര്‍വ്വീസ് വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളാണ് യൂബര്‍,ഓല,മാംഗോ തുടങ്ങിയവ. കേരളത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ പകല്‍ക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഒരേയൊരു മാര്‍ഗവും ഇത്തരം ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളാണ്.

കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട യാത്രാ സൗകര്യം വാഗ്ദാനം ചെയ്തപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളെ ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ചെന്നൈ,ബാംഗ്ലൂര്‍,മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം യാതൊരു പ്രശ്‌നവും കൂടാതെ സര്‍വ്വീസ് നടത്തുന്ന യൂബറിനും ഓലയ്ക്കും മാംഗോയ്ക്കുമെല്ലാം പക്ഷേ കേരളത്തിലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്താന്‍ തയ്യാറായ ടാക്‌സിക്കാരെ കൈയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ വരെ സംസ്ഥാനത്തുണ്ടായി. കൊച്ചിയിലും കോഴിക്കോടും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ സമരവും പ്രഖ്യാപിച്ചു. കോഴിക്കോട് അമ്മയെയും കുഞ്ഞിനെയും ടാക്‌സിയില്‍ നിന്നിറക്കി വിട്ട് ഡ്രൈവറെ മര്‍ദ്ദിച്ചു. ഒടുവിലിതാ യൂബര്‍ സമരം ഉദ്ഘാടനം ചെയ്തിറങ്ങിയ സി ഐ ടി യു നേതാവിന് കുത്തേല്‍ക്കുന്നത് വരെയെത്തി കേരളത്തിലെ സാധാരണ ടാക്‌സി തൊഴിലാളികളും ഓണ്‍ലൈന്‍ ടാക്‌സിക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍.

ബുക്കിംഗും വളരെ ഈസി

ബുക്കിംഗും വളരെ ഈസി

സാധാരണ ടാക്‌സിക്കാര്‍ 150 രൂപ വാങ്ങുന്ന സ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സിയില്‍ 70 രൂപയ്ക്ക് യാത്ര ചെയ്യാം എന്നത് തന്നെയാണ് ഇവയുടെ മേന്മ.കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുന്ന സാധാരണ ടാക്‌സിക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്നതും ഓണ്‍ലൈന്‍ ടാക്‌സികളെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ഈസിയായി ബുക്ക് ചെയ്യാമെന്നതും ഡ്രൈവറുടെ വിലപേശല്‍ ഉണ്ടാവില്ല എന്നതും ഇവയുടെ ഗുണങ്ങളാണ്.

കേരളത്തില്‍ ഓടാന്‍ സമ്മതിക്കില്ല

കേരളത്തില്‍ ഓടാന്‍ സമ്മതിക്കില്ല

കേരളത്തിനു പുറത്തുള്ള പ്രധാന നഗരങ്ങളിലൊക്കെ യൂബറിനും ഓലയ്ക്കും ഒരു പ്രശ്‌നവുമില്ല.അമിതനിരക്ക് ഈടാക്കാതെയാണ് അവിടങ്ങളിലെ സാധാരണ ടാക്‌സിക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാരോട് മത്സരിക്കുന്നത്.എന്നാല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല എന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. ഓണ്‍ലൈന്‍ ടാക്‌സി വന്നാല്‍ തങ്ങളുടെ കഞ്ഞി കുടി മുട്ടുമെന്നാണ് അവര്‍ പറയുന്നത്.

വണ്ടിയോടിച്ചാല്‍ തല്ലും കിട്ടും

വണ്ടിയോടിച്ചാല്‍ തല്ലും കിട്ടും

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തുവന്ന ടാക്‌സി യൂണിയന്‍ ഡ്രൈവര്‍മാര്‍ യാത്രക്കാരെ കൈയ്യേറ്റം ചെയ്യുകയും വഴിയിലിറക്കി വിടുകയും ചെയ്ത സംഭവങ്ങളും കേരളത്തിലുണ്ടായി. കോഴിക്കോട് മാംഗോ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയതിനു പിന്നിലും തൊഴിലാളികളുടെ ഓണ്‍ലൈന്‍ ടാക്‌സി വിരോധമാണ്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പോകുന്ന വീട്ടമ്മയെയാണ് കാര്‍ തടഞ്ഞ് വഴിയിലിറക്കിവിട്ട ശേഷം ഡ്രൈവറെ മര്‍ദ്ദിച്ചത്.

എന്തിനാണ് ഈ യൂബര്‍ സമരം

എന്തിനാണ് ഈ യൂബര്‍ സമരം

ഓണ്‍ലൈന്‍ ടാക്‌സികള്‍ കേരളത്തില്‍ സര്‍വ്വീസ് ആരംഭിച്ചതു മുതല്‍ തന്നെ അതിനെതിരെ ടാക്‌സി തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സികളായ യൂബറിനെതിരെ കൊച്ചിയിലും മാംഗോയ്‌ക്കെതിരെ കോഴിക്കോടും പ്രത്യക്ഷ സമരവും ആരംഭിച്ചു.എന്നാല്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന ടാക്‌സികളെയാണ് ഓണ്‍ലൈന്‍ കമ്പനികള്‍ സര്‍വ്വീസ് നടത്താന്‍ തിരഞ്ഞെടുക്കുന്നതിനാല്‍ തൊഴില്‍ നഷ്ടത്തിനുള്ള സാദ്ധ്യതയില്ല.യൂബറിനും ഓലയ്ക്കും സമാന്തരമായി ഓണ്‍ലൈന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കൊച്ചിയിലെ ടാക്‌സി തൊഴിലാളികള്‍ തീരുമാനിച്ചിരുന്നു.ഓട്ടോ-ടാക്‌സിക്കാരുടെ അമിതനിരക്ക് മൂലം മാത്രമാണ് യാത്രക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സികളെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണമെന്ന് പകല്‍ പോലെ വ്യക്തവുമാണ്.

English summary
You Should Know About These Information Before Book Uber and Ola in Kerala. You May be Face Threats During the Journey by Other Taxi Drivers .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X