കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബിജെപിയാകില്ല'; ആന്റണിയെ പിന്തുണച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസിൽ എകെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത്.കുറി തൊടുന്നവരെ മൃദുഹിന്ദുത്വത്തിന്റെ പേരിൽ മാറ്റിനിർത്തരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബിജെപിയാകില്ല. ഇക്കാര്യത്തിൽ എകെ ആന്റണി പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണെന്നും ചെന്നിത്തല പറഞ്ഞു.

amesh-chennithala3-160-1658658059-16689277

'അദ്ദേഹം പറഞ്ഞ കാര്യം ശരിയാണ്. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും താൽപര്യം സംരക്ഷിക്കുന്നു. എ.കെ.ആന്റണി പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബിജെപിയാകില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബിജെപി ആകുമോ?. അതൊക്കൊ വിശ്വാസത്തിന്റെ കാര്യമാണ്. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ', എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

കോജനറൽ സെക്രട്ടി വി പി ശശീന്ദ്രനും എകെ ആന്റണിയുടെ പ്രതികരണത്തോട് യോജിച്ചു. സജീന്ദ്രൻ പങ്കുവെച്ച കുറിപ്പ് വായിക്കാം-കോൺൺഗ്രസ് ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ല. ഇസ്ലാമും ഇസ്‌ലാമിസ്റ്റും ഒന്നല്ല. ക്രിസ്ത്യാനിറ്റിയും ക്രോസ്-വാറും ഒന്നല്ല. അത് മൂന്നും അന്ധമായ മതബോധമാണ്.
മതബോധം ഒരു രാഷ്ട്രത്തിന്റെ ഘടനയിലും സ്വഭാവത്തിലും നിർണായകം ആകുമ്പോൾ അവിടെ മതരാഷ്ട്രം രൂപം കൊള്ളുന്നു. ഒരു രാഷ്ട്രം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുമ്പോൾ മാത്രമാണ് മതേതരരാഷ്ട്രം നിർമ്മിതമാകുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ സാമുദായിക ഘടന പൂർണമായും ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ ഭരണഘടന മതേതരമായി നിർമ്മിച്ചിരിക്കുന്നത്.

ഭരണഘടന പ്രകാരം ചില പ്രത്യേക ജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യം അല്ലാതെ ഇന്ത്യയിൽ ഒരു മതത്തിനും അമിത പ്രാധാന്യം ഇല്ല.
കുറിയിട്ടവരും കുരിശു വരയ്ക്കുന്നവരും തൊപ്പി വെയ്ക്കുന്നവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുല്യരാണ്. ഒരു കോൺഗ്രസുകാരന് ഏത് മതാചാരപ്രകാരമുള്ള ആരാധനയ്ക്കും വിലക്കില്ല.
രാഹുൽ ഗാന്ധി കുറിയിടുമ്പോൾ അമ്പലത്തിൽ പോകുമ്പോൾ വിമർശിക്കുന്ന സഖാക്കൾ ഹിന്ദുക്കളുടെ കുത്തകാവകാശം ബിജെപിക്ക് പതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ബിജെപി പറയുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന മൈക്കുസെറ്റുകൾ ആയി, അന്ധമായ കോൺഗ്രസ് വിരോധത്താൽ സഖാക്കൾ അധ:പതിക്കുകയാണ്.

സി പി എം തരം പോലെ കോൺഗ്രസിന് നേരെ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട് - മൃദുഹിന്ദുത്വം. ഹിന്ദുവും ഹിന്ദുത്വവും എന്നല്ലാതെ മൃദുഹിന്ദുത്വം എന്ന ഒന്നില്ല അങ്ങനെ ഒരു വാക്കില്ല. അങ്ങനെ ഒരു വാക്ക് ഉച്ചരിക്കുന്നവർ ആ മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. ശക്തമായി എതിർക്കപ്പെടേണ്ട ഒരു വാക്കാണത്. കോൺഗ്രസ് ശക്തമായി എല്ലാ മതങ്ങളെയും പരിപോഷിപ്പിക്കുന്ന പാർട്ടിയാണ്. കോൺഗ്രസിന് ഒരു മതത്തോടും മൃദുസമീപനം ഇല്ല ,എല്ലാ മതത്തോടും ശക്തമായ ആദരവും വിശ്വാസവും മാത്രമാണുള്ളത്. മതങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അതാണ് കോൺഗ്രസിന്റെ മതേതര കാഴ്ചപ്പാട്. ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന് എതിരോ വലുതോ ചെറുതോ അല്ല, എല്ലാ വിശ്വാസങ്ങളും കോൺഗ്രസിന് ഒരുപോലെയാണ്.

വിശ്വാസത്തിന് ന്യൂനപക്ഷമോ ഭൂരിപക്ഷമോ ഇല്ല, എല്ലാവരുടെയും വിശ്വാസം ന്യൂനമില്ലാതെ പൂർണമായിരിക്കണം. അതുകൊണ്ട് ഒരു വിശ്വാസം കൊണ്ട് മറ്റൊരു വിശ്വാസത്തെ ഹനിക്കുവാൻ പാടില്ല അതാണ് കോൺഗ്രസിന്റെ മതേതരത്വം. നാനാജാതി മതസ്ഥരും ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ ഭാരത് ജോഡോ യാത്രയിൽ അണിനിരക്കുന്നത് നാം കാണുന്നില്ലേ ? പലർക്കും മതേതരത്വം സങ്കല്പമാണ്, ആ വാക്കിനോട് പോലും അലർജിയാണ്. കോൺഗ്രസിന് മതേതരത്വം സങ്കല്പമല്ല സത്യവും യാഥാർത്ഥ്യവുമാണ്. ഭരണഘടന കുന്തവും കുറുവടിയുമല്ല വേദപുസ്തകമാണ്. ഓരോ കോൺഗ്രസുകാരനും ജീവൻ ബലികൊടുത്തും അത് നിലനിർത്തും. അതുകൊണ്ടാണ് പറയുന്നത് കോൺഗ്രസ് ഇല്ലായെങ്കിൽ ഇന്ത്യയില്ല.ബഹുമാന്യനായ എ.കെ ആൻറണി സാർ താങ്കളാണ് ശരി'.

'ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം, സുധാകര കുബുദ്ധി' കാണാതെ പോയാൽ...'; കെടി ജലീൽ'ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം, സുധാകര കുബുദ്ധി' കാണാതെ പോയാൽ...'; കെടി ജലീൽ

'2019 മുതൽ ഉണ്ണിത്താന്റെ നെറ്റിയിലെ കറുത്ത തിലകം കാണുന്നില്ല, വനിതാ നേതാവിന് തട്ടം വന്നു'; സുരേന്ദ്രൻ'2019 മുതൽ ഉണ്ണിത്താന്റെ നെറ്റിയിലെ കറുത്ത തിലകം കാണുന്നില്ല, വനിതാ നേതാവിന് തട്ടം വന്നു'; സുരേന്ദ്രൻ

ശശി തരൂർ യുഡിഎഫിനെ നയിക്കണോ? സർവ്വേ ഫലം..സുധാകരനും സതീശനും പിന്തുണ ഇങ്ങനെശശി തരൂർ യുഡിഎഫിനെ നയിക്കണോ? സർവ്വേ ഫലം..സുധാകരനും സതീശനും പിന്തുണ ഇങ്ങനെ

English summary
'You wont become BJP if you wear thilak or going temple'; Chennithala supported Antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X