Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴയില്‍ കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; യുവനടനുള്‍പ്പടെ 3 പേര്‍ മരിച്ചു

കൊച്ചി: മുവാറ്റുപുഴയില്‍ വാഹനപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കോലഞ്ചേരി ഭാഗത്ത് നിന്നും മുവാറ്റുപുഴയക്ക് പോയ സ്വിഫ്റ്റ് ഡിസൈറ്‍ കാര്‍ മേക്കടമ്പ് പള്ളിതാഴെ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഒന്‍പത് മണിയോടെ

ഒന്‍പത് മണിയോടെ

രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. മരിച്ച മൂന്ന് പേരും കാറില്‍ സഞ്ചരിച്ചവരാണ്. അശ്വിന്‍ ജോയി, ബേസില്‍ ജോര്‍ജ്ജ്, നിതിന്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഇവരോടോപ്പം സഞ്ചരിച്ച ലീതീഷ് (30) സാഗര്‍ (19) എന്നിവരും വാടക വീട്ടില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍വശം ഇടിച്ചു തകര്‍ത്തു

മുന്‍വശം ഇടിച്ചു തകര്‍ത്തു

മരിച്ചവരുടെ മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരേയും ഇവിടെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. വീടിന്‍റെ മുന്‍വശം ഇടിച്ചു തകര്‍ത്ത കാര്‍ തലകീഴായി മറിഞ്ഞു.

 അപകടസ്ഥലത്ത് മരണം

അപകടസ്ഥലത്ത് മരണം

നാട്ടുകാരും അഗ്നിശമന സേന പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. വാളകം സ്വദേശിയും സ്‌നേഹ ഡെക്കറേഷന്‍ ഉടമയുമായ ബാബുവിന്റെ കാറാണ് അപകടത്തില്‍പെട്ടത്.

യുവ നടന്‍

യുവ നടന്‍

അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ബേസില്‍ സിനിമാ മേഖലയിലെ യുവ നടനാണ്. കഴിഞ്ഞ വര്‍ഷം റീലീസ് ചെയ്ത പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ.

'പൂവള്ളിയും കുഞ്ഞാടും'

'പൂവള്ളിയും കുഞ്ഞാടും'

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് 'പൂവള്ളിയും കുഞ്ഞാടും'. ബേസില്‍ ജോര്‍ജിന് പുറമെ, ആര്യ മണികണ്ഠന്‍, കോട്ടയം നസീര്‍, ഷമ്മി തിലകന്‍, നീന കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+