സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു! യുവനടൻ അറസ്റ്റിൽ
തൃശൂര്‍: മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചൂടുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെ മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവനടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
തൃശൂരില്‍ വെച്ചാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പലതവണയായി പീഡിപ്പിക്കപ്പെട്ടത്. യുവനടനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് നടനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്.

യുവനടൻ അറസ്റ്റിൽ
കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് യുവനടനായ വൈശാഖ് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് വൈശാഖ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സ് മാത്രമാണ് പ്രായം. സിനിമയിലേക്കുള്ള ഓഡിഷനില്‍ പങ്കെടുക്കണം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടന്‍ പെണ്‍കുട്ടിയെ തൃശൂരില്‍ എത്തിച്ചത് എന്നാണ് വിവരം.

ചെറുകിട വേഷങ്ങൾ
നാലോളം സിനിമകളില്‍ വൈശാഖ് എന്ന അഖിലേഷ് മോന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിലും ഇയാള്‍ക്ക് ചെറിയ വേഷമുണ്ട്. ഇതൊക്കെ കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. സിനിമാ രംഗത്തെ പ്രമുഖരുമായി തനിക്ക് വളരെ അധികം അടുപ്പമുണ്ടെന്നും സ്വാധീനമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നു.

ട്രെയിനിലും ലോഡ്ജിലും പീഡനം
സിനിമയിലെ ഈ സ്വാധീനം ഉപയോഗിച്ച് അവസരം തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വൈശാഖ് തൃശൂരിലെത്തിച്ചത്. തൃശൂരിലേക്ക് പോകും വഴി ട്രെയിനില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തൃശൂരിലെ ഒരു ലോഡ്ജില്‍ പെണ്‍കുട്ടിയെ എത്തിച്ച ശേഷവും ഇയാള്‍ പീഡിപ്പിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈശാഖിനെ തൃശൂരില്‍ വെച്ച് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്ത കണ്ടപ്പോൾ ബോധം പോയി
പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വൈശാഖിനെ പിടികൂടിയത്. ഇയാളെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ നടന്നതാകട്ടെ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍. വൈശാഖിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത രാവിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ലോക്കപ്പിലായിരുന്ന പ്രതി തന്റെ അറസ്റ്റ് വാര്‍ത്ത കണ്ട് ഞെട്ടി. തല കറങ്ങിയ വൈശാഖിനേയും കൊണ്ട് പോലീസുകാര്‍ നേരെ ആശുപത്രിയിലേക്ക്.

കുഴപ്പമില്ലെന്ന് ഡോക്ടർ
വരാപ്പുഴയിലേത് അടക്കമുള്ള കസ്റ്റഡി മരണങ്ങളുടെ പേരില്‍ പോലീസ് വന്‍ തോതില്‍ പഴി കേട്ട് കൊണ്ടിരിക്കുന്നതിനാല്‍ പോലീസുകാരും ശരിക്കും ഭയന്നു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് നടനെ കൊണ്ടുപോയത്. കുഴപ്പമൊന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും ഡോക്ടര്‍ പറഞ്ഞ ശേഷമാണ് പോലീസുകാര്‍ക്ക് ശ്വാസം നേരെ വീണത്. വീണ്ടും നടനെയും കൊണ്ട് തിരിച്ച് സ്‌റ്റേഷനിലേക്ക്.

നിരപരാധിയെന്ന് മാതാപിതാക്കൾ
പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ ബഹളം. യുവനടന്റെ അച്ഛനും അമ്മയും പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മകന്‍ നിരപരാധിയാണ് എന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ബഹളം വെച്ചത്. വൈശാഖിനെ കണ്ടതോടെ ബഹളം കരച്ചിലേക്ക് മാറി. സ്‌റ്റേഷനിലേക്ക് സിഐ എത്തിയതോടെ ഇത് കള്ളക്കേസാണ് എന്ന് അവര്‍ അലമുറയിട്ടു. പോലീസിന് ആള് മാറിയതാണ് എന്നാണ് മാതാപിതാക്കളുടെ ആരോപണം.












Click it and Unblock the Notifications