
അശ്ലീല വെബ്സീരീസ് റിലീസ് ചെയ്തു; മൊഴിയെടുക്കാന്‍ വൈകിയെന്ന് യുവാവ്, ഹൈക്കോടതിയിലേക്ക്
കൊച്ചി: യുവാവിനെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ച പരാതി ഹൈക്കോടതിയിലേക്ക്. ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവ് തന്നെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടും തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

കണ്ട ആട്ടിൻ കാട്ടമൊക്കെ തിന്നല്ലേയെന്ന് നവീന്‍: മര്യാദക്ക് ഡീൽ ചെയ്തില്ലേല് മോന്തടെ ഷെയ്പ്പ് മാറും
ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. കൂടാതെ ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ വ്യാപരമായി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തന്റെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു.

കവടിയാര്‍ സ്വദേശിനിയായ സംവിധായകികയ്ക്ക് എതിരെയാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ വഞ്ചനാകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. യുവാവിന്റെ മൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് വിഴിഞ്ഞം പൊലീസ് അറിയിച്ചത്.

മോഹന്‍ ഭഗവതിനെ കണ്ടശേഷമാണ് ഭാവമാറ്റം; ഗവര്‍ണ്ണറുടേത് കൈവിട്ട കളിയാണെന്ന് കെടി ജലീല്‍
ഒ ടി ടിയില്‍ റിലീസ് ചെയ്യുന്ന വെബ് സീരിസിലേക്ക് നായകനെ തേടിയുളള പരസ്യം കണ്ടാണ് യുവാവ് അപേക്ഷ അയച്ചത്. പ്ലേസ്റ്റോറില്‍ ലഭിക്കുന്ന ഈ ഒടിടി പ്ലാറ്റ്ഫോം അശ്ലീല ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആപ്പ് ആണ്. ഇക്കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നു.

തന്നോട് ചിത്രത്തിന്റെ കഥയുടെ ഔട്ട്ലൈന് പറഞ്ഞ ശേഷം മേക്കപ്പിട്ട് വരാന്‍ പറഞ്ഞു. താന്‍ മേക്കപ്പ് ഇട്ട് വന്നു. അതിന് ശേഷം ചില രംഗങ്ങള്‍ ചിത്രീകരിച്ചു. അതിന് ശേഷം തന്നോട് പറഞ്ഞു, ഷൂട്ട് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ ഒരു കരാറില്‍ ഒപ്പ് വെയ്ക്കണം എന്ന്. എന്തിനാണ് കരാര്‍ എന്ന് താന്‍ ചോദിച്ചപ്പോള്‍ അത് വേണം എന്ന് അവര്‍ പറഞ്ഞെന്നും യുവാവ് വ്യക്തമാക്കുന്നു.

സന്തോഷത്തിന്റെ നാളുകളാണ്, ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍; ഈ രാശിക്കാരാണോ
യുവാവ് പരാതിയുമായി എത്തിയതിന് പിന്നാലെ നടിമാര്‍ ഉള്‍പ്പടെ കൂടുതല്‍ പേര് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരായുമായി എത്തിയിരുന്നു. ആലപ്പുഴ സ്വദേശിനിയായ യുവതി കോവളം പൊലീസിനും മലപ്പുറം സ്വദേശിനിയായ യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്. നടിമാരുടെപരാതിയില് സൈബര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.