Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ മലയാള നടിക്കെതിരെ ട്രെയിനിൽ അതിക്രമം; യാത്രക്കാർ നോക്കു കുത്തികൾ... ഒരാൾ അറസ്റ്റിൽ!

കൊച്ചി: രാത്രി കാലങ്ങളിൽ പെൺകുട്ടികൾക്ക് പേടിയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന പരാതികൾ തുടങ്ങിയിട്ട് കാലങ്ങൾ കുറേയായി. വനിതകൾ എവറസ്റ്റ് കീഴടക്കിയ സംഭവം പോലും ഉണ്ടായിട്ടും സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി മാത്രമേ പൊതുസമൂഹം നോക്കി കാണുന്നുള്ളു. പ്രമുഖ നടിക്ക് പോലും ട്രെയിനിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

രാത്രി ട്രെയിനിവൽ സഞ്ചരിക്കുകയായിരുന്ന യുവ നടിക്കെതിരെയാണ് അതിക്രമമുണ്ടായതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. പ്രമുഖർ തന്നെ ഇത്തരത്തിൽ ഭീഷണി നേരിടുന്നുണ്ട് എങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശല്ല്യം ചെയ്തവന്റെ കൈ പിടിച്ച് ബഹളം വെച്ചു

ശല്ല്യം ചെയ്തവന്റെ കൈ പിടിച്ച് ബഹളം വെച്ചു

തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ അടുത്ത ബർത്തിലുപണ്ടായിരുന്ന യാത്രക്കാരൻ തന്നെ ശല്ല്യം ചെയ്തെന്നാണ് നടിയുടെ പരാതി. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ച് നടി ബഹളം വെക്കുകയായിരുന്നു.

സഹായത്തിനെത്തിയത് ഉണ്ണി ആറും കൂട്ടരും

സഹായത്തിനെത്തിയത് ഉണ്ണി ആറും കൂട്ടരും

യാത്രക്കാരന്റെ കൈ പിടിച്ച് നടി ബഹളം വെച്പ്പോഴും സഹായിക്കാൻ ആരും എത്തിയില്ലെന്ന പരാതിയും നടി ഉന്നയിക്കുന്നുണ്ട്. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷൻ

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷൻ

വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് നടിക്കതിരെ അതിക്രമ ശ്രമമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസിന് പരാതി നൽ‌കി

പോലീസിന് പരാതി നൽ‌കി

യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് നടി പോലീസിന് പരാതി നല്‍കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+