മുക്കത്ത് യുവ ദന്പതിമാര്‍ക്ക് തീപ്പൊള്ളലേറ്റു, ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു, ദുരൂഹത
മുക്കം: മുക്കത്ത് ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ശനിയാഴ്ച രാവിലെയാണ് കിടപ്പു മുറിയില്‍ വച്ച് ദമ്പതിമാര്‍ക്ക് പൊള്ളലേറ്റത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് താഴെ മുറിവേരാംകടവത്ത് വള്ളിപ്പോക്കില്‍ ഷെരീഫ് (27), ഭാര്യ രഹനാസ് (23) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
പുലര്‍ച്ചെ ആറ് മണിയോടെ ഷെരീഫിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മുറിയ്ക്കുള്ളില്‍ തീ ഉയരുന്നതും പൂട്ടിയ വാതില്‍ തുറക്കാനാകാതെ ഷെരീഫ് കരഞ്ഞുവിളിയ്ക്കുന്നതും കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചു.

ദേഹത്ത് പടര്‍ന്ന തീയുമായി ഷെരീഫ് പുറത്തേയ്ക്ക് ഓടി. ഇതിനൊപ്പം മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ രഹനാസിനേയും കണ്ടെത്തി. പിന്നീട് തീയണച്ച നാട്ടുകാര്‍ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും രഹനാസ് മരിച്ചു.
ഉച്ചയോടെ ഷെരീഫും മരണത്തിന് കീഴടങ്ങി. മണ്ണെണ്ണയൊവിച്ച് തീ കത്തിച്ചതിന്റെ സൂചനകള്‍ മുറിയില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഷെരീഫില്‍ നിന്നും മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തി. വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായ ഇരുവരും ഗള്‍ഫില്‍ നിന്ന് ആറ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി അയല്‍ക്കാര്‍ക്ക് അറിവില്ല. ഷെരീഫിന്റെ മാതാവും സുഖമില്ലാത്ത സഹോദരിയും ഇവര്‍ക്കൊപ്പമാണ് താമസം.












Click it and Unblock the Notifications