Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു, അമ്മയുടെ നില ഗുരുതരം !!!

പരിക്കേറ്റ അമ്മ സൂസമ്മയുടെ നില ഗുരുതരമാണ്.

പെരുമ്പാവൂര്‍: വിദേശത്തേയ്ക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അച്ഛനമ്മമാര്‍ ചികിത്സയിലാണ്. മരങ്ങാട്ടുപിള്ളി സ്വദേശി ഡോ. ആകാശ് തോമസ് ആണ് മരിച്ചത്.

ജര്‍മ്മനിയിലേക്ക്

എംബിബിഎസ് പൂര്‍ത്തിയാക്കിയ ആകാശ് ഉന്നത പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോവുകയായിരുന്നു. അച്ഛനമ്മമാര്‍ക്ക് ഒപ്പം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് വാഹനാപകടം ഉണ്ടായത്.

ഗുരുതരം

ആകാശും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിയ്ക്കുതയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശ് ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ മരിച്ചു. പരിക്കേറ്റ അമ്മ സൂസമ്മയുടെ നില ഗുരുതരമാണ്.

കുടുംബം

പാലയ്ക്കാട്ടുമല ടിടി തോമസിന്റെയും സൂസമ്മയുടേയും മകനാണ് ആകാശ് തോമസ് റിട്ടയേര്‍ഡ് അധ്യാപകനും, സൂസമ്മ എസ്ബിടി അസിസ്റ്റന്‌റ് മാനേജരുമാണ്.

സഹോദരങ്ങളെ കാണാൻ

ആശിഷ്, ആനന്ദ് എന്നീ മക്കള്‍ കൂടി ഉണ്ട് തോമസിന്.ഓസ്‌ട്രേലിയയില്‍ ഉള്ള ഇവരെ സന്ദര്‍ശിച്ച ശേഷം ജര്‍മ്മനിയിലേക്ക് പോകാനായിരുന്നു ആകാശിന്റെ പദ്ധതി. അതിനിടയിലാണ് ദുരന്തം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+