Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോളേ... നീ സന്തോഷത്തോടെ വീട്ടിലേക്ക് പോകുന്നതു കാത്തിരിക്കുന്നു'; വന്ദേഭാരതിന് കൈയടി

ഇത്രയും നാള്‍ ആഡംബര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന യാത്ര എന്ന നിലയിലായിരുന്നു വന്ദേഭാരത് എക്‌സ്പ്രസിനെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ ട്രെയിന്‍ സര്‍വീസ് ഒരു ജീവന്‍ രക്ഷാ ദൗത്യവും ഏറ്റെടുത്തു. ജീവിതത്തിലേക്ക് ശുഭപ്രതീക്ഷയോടെ നോക്കുന്ന ഒരു 13 കാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു അത്.

ഹൃദയം നിലച്ചുപോകുന്ന സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായാണ് 13കാരിയുമായി കുടുംബം വന്ദേഭാരത് എക്‌സ്പ്രസില്‍ കൊച്ചിയില്‍ എത്തിയത്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ട്രെയിനില്‍ എത്തിച്ചത്.

ഇന്ന് രാവിലെയാണ് ഹൃദയം ലഭിച്ചുവെന്ന വിവരം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിയുന്നത്. വേഗം ആശുപത്രിയിലെത്താനും വിവരം വന്നു. ഇതോടെ എയര്‍ ആംബുലന്‍സിന് ശ്രമം ആരംഭിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വന്ദേഭാരതില്‍ എത്തിക്കുകയായിരുന്നു.

Vande Bharat

വൈകിട്ട് 5.07ന് കൊല്ലത്തു നിന്നു പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത് കൃത്യം ഏഴു മണിക്കാണ്. അച്ഛന്റെ തോളിലേറി 13കാരി സ്റ്റേഷനു പുറത്തെത്തി. ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ നാലു കിലോമീറ്റര്‍ അകലെയുള്ള ലിസി ആശുപത്രിയിലേക്ക് കുതിച്ചു. റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി മള്ളുശേരി പാലമറ്റത്ത് ബിജുവിന്റെ മകന്‍ ബില്‍ജിത്തിന്റെ (18) ഹൃദയം സ്വീകരിക്കാന്‍ പെണ്‍കുട്ടിയുടെ ശരീരം തയാറാണെന്ന് പരിശോധയില്‍ തെളിഞ്ഞാല്‍ ഉടനെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കും.

കൊല്ലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പട്ട ഐസക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശിയില്‍ തുന്നിപ്പിടിപ്പിച്ചതിന്റെ തൊട്ടു പിറ്റേന്നാണ് ഇതേ ആശുപത്രി മറ്റൊരു ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ബില്‍ജിത്തിനു മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. പുതിയ ഹൃദയം സ്വീകരിക്കാന്‍ പെണ്‍കുട്ടി തയാറാണെന്നു പരിശോധനയില്‍ വ്യക്തമായാല്‍ അങ്കമാലിയില്‍ നിന്നു റോഡ് മാര്‍ഗം ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തുടര്‍ന്ന് രാത്രി പത്തു മണിയോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കും എന്നാണ് വിവരം.

ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള പതിമൂന്നുകാരി രണ്ടു വര്‍ഷത്തോളമായി ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയം മാറ്റിവയ്ക്കലാണ് പ്രതിവിധി എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പുതിയ ഹൃദയത്തിനുള്ള കാത്തിരിപ്പായിരുന്നു. ഹൃദയം ലഭ്യമാണെന്നും പരിശോധനകള്‍ക്കായി എത്രയും വേഗം എത്തണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ആശുപത്രിയില്‍ നിന്ന് അറിയിപ്പ് എത്തുന്നത് ഇന്നാണ്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വൈകിട്ടത്തെ വന്ദേഭാരത് ട്രെയിനില്‍ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് പെണ്‍കുട്ടിക്ക് ലഭിക്കുന്നത്. പൊന്നുമോളേ.. നീ തിരികെ ഈ ട്രെയിനില്‍ നിന്ന് നടന്നിറങ്ങി, പുഞ്ചിരിച്ച്, ഞങ്ങളെയൊക്കെ കൈവീശിക്കാട്ടി.. സന്തോഷത്തോടെ.. വീട്ടിലേക്ക് പോകുന്നതു കാണാന്‍ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നു.. എന്നാണ് ഒരാള്‍ കമന്റായി കുറിച്ചു. അതേസമയം, നിരവധി പേര്‍ എയര്‍ ആംബുലന്‍സിനെ വിമര്‍ശിക്കുകയും വന്ദേഭാരതിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+