കയ്യേറ്റക്കാരുടെ പേടി സ്വപ്നമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, സബ് കളക്ടർക്ക് കട്ട സപ്പോർട്ട് !!!
2013 ല്‍ രണ്ടാം റാങ്കോട് കൂടിയാണ് ശ്രീറാം ഐഎഎസ് പരീക്ഷ പാസാകുന്നത്.
കോഴിക്കോട്: മൂന്നാറിലെയും ദേവികുളത്തേയും കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമന് എന്ന യുവ ഐഎഎസ് ഓഫീസര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പണത്തിന്റെയോ, പാര്‍ട്ടിയുടേയോ, അധികാരത്തിന്റേയോകനുമായി ആരും തന്നെ സ്വാധീനിയ്ക്കാന്‍ വരേണ്ടെന്ന് ദേവികുളം സബ്കളക്ടറായ ശ്രീറാം വ്യക്തമാക്കി കഴിഞ്ഞു. എംബിഎഎസ് ബിദുദധാരിയായ ശ്രീറാം എം ഡി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് സിവില്‍ സര്‍വ്വീസിലെത്തിയത്.

രണ്ടാം റാങ്ക്
2013 ല്‍ രണ്ടാം റാങ്കോട് കൂടിയാണ് ശ്രീറാം ഐഎഎസ് പരീക്ഷ പാസാകുന്നത്. കേരളം അഭിമാനകരമാകുന്ന നേട്ടം കൈവരിച്ച വര്‍ഷം ആയിരുന്നു അത്. മലയാളി ആയ ഹരിത വി കുമാറിന് ആയിരുന്നു ഒന്നാം റാങ്ക്.

ഡോക്ടറില്‍ നിന്ന്
ഒറീസയില്‍ എംഡി ചെയ്യുമ്പോഴാണ് ശ്രീറാമിന് ഐഎഎസ് സെലക്ഷന് കിട്ടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇദ്ദേഹം എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

കുടുംബം
എറണാകുളത്താണ് ശ്രീറാമിന്റെ കുടുംബം താമസിയ്ക്കുന്നത്. അച്ഛന് ഡോ. വെങ്കിട്ടരാമന് സെന്റ് ആല്‍ബേര്‍ട്ട് കോളേജില്‍ നിന്ന് സുവോളജി പ്രൊഫസറായി വിരമിച്ചു. അമ്മ രാജം എസ്ബിഐ ഉദ്യോഗസ്ഥയാണ്. സഹോദരി ലക്ഷ്മിയും ഡോക്ടറാണ്.

അഴിമതിയ്ക്ക് എതിരെ
ഐഎഎസ് അഭിമുഖത്തില്‍ ശ്രീരാമിനോട് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു, സമൂഹത്തില്‍ എന്ത് മാറ്റമാണ് നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുക എന്ന്, അതിന് ശ്രീരാമിന്റെ മറുപടി ഇതായിരുന്നു, 'അഴിമതിയാണ് നമ്മുടെ നാടിനെ ആഴത്തില്‍ ഗ്രഹിച്ചിരിയ്ക്കുന്ന വിപത്ത്, അത് ഒരു ദിവസം കൊണ്ട് ഇല്ലാതാകുന്നതല്ല, ഒരാള്‍ക്ക് തനിച്ച് ഇല്ലാതാക്കനാകുന്നതും അല്ല, പക്ഷേ ചെറിയ മുന്നേറ്റങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.'

ദേവികുളത്ത്
ദേവികുളം സബ്കളക്ടറാണ് ശ്രീറാം ഇപ്പോള്‍. കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടിയാണ് ഇദ്ദേഹം സ്വീകരിയ്ക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications