കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യേറ്റക്കാരുടെ പേടി സ്വപ്നമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, സബ് കളക്ടർക്ക് കട്ട സപ്പോർട്ട് !!!

2013 ല്‍ രണ്ടാം റാങ്കോട് കൂടിയാണ് ശ്രീറാം ഐഎഎസ് പരീക്ഷ പാസാകുന്നത്.

  • By Deepa
Google Oneindia Malayalam News

കോഴിക്കോട്: മൂന്നാറിലെയും ദേവികുളത്തേയും കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസ് ഓഫീസര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പണത്തിന്റെയോ, പാര്‍ട്ടിയുടേയോ, അധികാരത്തിന്റേയോകനുമായി ആരും തന്നെ സ്വാധീനിയ്ക്കാന്‍ വരേണ്ടെന്ന് ദേവികുളം സബ്കളക്ടറായ ശ്രീറാം വ്യക്തമാക്കി കഴിഞ്ഞു. എംബിഎഎസ് ബിദുദധാരിയായ ശ്രീറാം എം ഡി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് സിവില്‍ സര്‍വ്വീസിലെത്തിയത്.

രണ്ടാം റാങ്ക്

രണ്ടാം റാങ്ക്

2013 ല്‍ രണ്ടാം റാങ്കോട് കൂടിയാണ് ശ്രീറാം ഐഎഎസ് പരീക്ഷ പാസാകുന്നത്. കേരളം അഭിമാനകരമാകുന്ന നേട്ടം കൈവരിച്ച വര്‍ഷം ആയിരുന്നു അത്. മലയാളി ആയ ഹരിത വി കുമാറിന് ആയിരുന്നു ഒന്നാം റാങ്ക്.

 ഡോക്ടറില്‍ നിന്ന്

ഡോക്ടറില്‍ നിന്ന്

ഒറീസയില്‍ എംഡി ചെയ്യുമ്പോഴാണ് ശ്രീറാമിന് ഐഎഎസ് സെലക്ഷന്‍ കിട്ടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇദ്ദേഹം എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

കുടുംബം

കുടുംബം

എറണാകുളത്താണ് ശ്രീറാമിന്റെ കുടുംബം താമസിയ്ക്കുന്നത്. അച്ഛന്‍ ഡോ. വെങ്കിട്ടരാമന്‍ സെന്റ് ആല്‍ബേര്‍ട്ട് കോളേജില്‍ നിന്ന് സുവോളജി പ്രൊഫസറായി വിരമിച്ചു. അമ്മ രാജം എസ്ബിഐ ഉദ്യോഗസ്ഥയാണ്. സഹോദരി ലക്ഷ്മിയും ഡോക്ടറാണ്.

അഴിമതിയ്ക്ക് എതിരെ

അഴിമതിയ്ക്ക് എതിരെ

ഐഎഎസ് അഭിമുഖത്തില്‍ ശ്രീരാമിനോട് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു, സമൂഹത്തില്‍ എന്ത് മാറ്റമാണ് നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുക എന്ന്, അതിന് ശ്രീരാമിന്റെ മറുപടി ഇതായിരുന്നു, 'അഴിമതിയാണ് നമ്മുടെ നാടിനെ ആഴത്തില്‍ ഗ്രഹിച്ചിരിയ്ക്കുന്ന വിപത്ത്, അത് ഒരു ദിവസം കൊണ്ട് ഇല്ലാതാകുന്നതല്ല, ഒരാള്‍ക്ക് തനിച്ച് ഇല്ലാതാക്കനാകുന്നതും അല്ല, പക്ഷേ ചെറിയ മുന്നേറ്റങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.'

ദേവികുളത്ത്

ദേവികുളത്ത്

ദേവികുളം സബ്കളക്ടറാണ് ശ്രീറാം ഇപ്പോള്‍. കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടിയാണ് ഇദ്ദേഹം സ്വീകരിയ്ക്കുന്നത്.

English summary
Devikulam Sub Collector Sriram venittaraman getting popular among mass.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X