കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചിത്രം പണിയായി, പക്വത പോരെന്ന് പറഞ്ഞ് മെറിന്‍ ജോസഫിനെ സ്ഥലംമാറ്റുന്നു, എവിടേയ്ക്കെന്നോ?

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ അകപ്പെട്ട് പോയ ചിലരുണ്ട്. അതായത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തവര്‍. ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫും ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇപ്പോഴിതാ മെറിന്‍ ജോസഫിന് പൊലീസുകാരന്‍ കുടപിടിച്ച് കൊടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. തൊട്ടുപിന്നാലെ ഇതാ എത്തേി മെറിന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനെ മെറിന് പക്വതയില്ലെന്ന് വിധിയെഴുതി മൂന്നാറിലേയ്ക്ക് സ്ഥലംമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്നാറില്‍ എഎസ്പിയായാണ് മെറിനെ നിയമിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്തേയ്ക്ക് മാറ്റന്നതിന് മുന്‍പ് മെറിനെ മൂവാറ്റുപുഴയിലേയ്ക്ക് മാറ്റാനായിരുന്നൂ നീക്കം. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മെറിനെ തിരുവനന്തപുരത്ത് എസിപിയായി മാറ്റുകകായിയരുന്നു. ഐപിഎസ് ട്രെയിനിംഗ് കഴിയും മുന്‍പേ സോഷ്യല്‍ മീഡിയ കൊച്ചിയിലെ കമ്മീഷണറാക്കി മെറിനെ നിയമിച്ചിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയ ഈ ഐപിഎസ് ഓഫീസര്‍ക്ക് അത്ര നല്ല അനുഭവം അല്ല നല്‍കുന്നത്.

സ്ഥലം മാറ്റി

സ്ഥലം മാറ്റി

മെറിന് പക്വതയില്ലെന്ന് വിധിയെഴുതി പൊലീസ് ആസ്ഥാനത്ത് നിന്നും സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മൂന്നാറിലേയ്ക്കാണ് മെറിനെ മാറ്റുന്നത്.

കുട ചൂടിച്ച് ദൃശ്യം

കുട ചൂടിച്ച് ദൃശ്യം

സമര മുഖത്ത് പൊലീസുകാരനെക്കൊണ്ട് കുട ചൂടിച്ച ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് പുതിയ നടപടിയ്ക്ക് പിന്നിലെന്നാണ് സൂചന. ബുധനാഴ്ച രാത്രി സ്ഥലം മാറ്റ ഉത്തരവും പുറത്തിറങ്ങിയത്രേ

മൂന്നാറാണ് മെറിന്‍...മൂന്നാര്‍

മൂന്നാറാണ് മെറിന്‍...മൂന്നാര്‍

തോട്ടം തൊഴിലാളി സമരത്തിലൂടെ ശ്രദ്ധേയനായ മൂന്നാര്‍ ഡിവൈഎസ്പി കെബി പ്രഫുല്ല ചന്ദ്രനെ മാറ്റിയാണ് മെറിനെ നിയമിയ്ക്കുന്നത്. പ്രഫുല്ല ചന്ദ്രനെ മൂവാറ്റുപുഴ ഡിവൈഎസ്പിയായി നിയമിച്ചു

ആദ്യം

ആദ്യം

കൊച്ചി കമ്മീഷണറായി സുന്ദരിയായ ഒരു യുവ ഐപിഎസ് ഓഫീസറെ നിയമിച്ചു എന്ന പേരില്‍ മെറിന്റെ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് അവര്‍ ഐപിഎസ് ട്രെയിനിംഗില്‍ ആയിരുന്നു

കൊച്ചിയില്‍

കൊച്ചിയില്‍

എന്നാല്‍ കൊച്ചിയില്‍ തന്നെ മെറിന് പിന്നീട് നിയമനം കിട്ടി

നിവിന്‍ പോളി

നിവിന്‍ പോളി

ചലച്ചിത്ര താരം നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതായിരുന്നു അടുത്ത വിവാദം ഉണ്ടാക്കിയത്. ഈ ചിത്രം ഹൈബി ഈഡന്‍ എംഎല്‍എയെ കൊണ്ട് മെറിന്‍ ജോസഫ് എടുപ്പിച്ചതാണെന്നായിരുന്നു പ്രചാരണം

തലസ്ഥാനത്ത്

തലസ്ഥാനത്ത്

അധികം വൈകാതെ മെറിന്‍ തലസ്ഥാനത്തും എത്തി. എത്തിയപ്പോഴോ സമരത്തിടെ പെയ്ത മഴയില്‍ നിന്നും രക്ഷനേടാന്‍ പൊലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചു പോരേ പൂരം.

ഇനി എന്താകും

ഇനി എന്താകും

മെറിന്‍ മൂന്നാറില്‍ എത്തുമ്പോള്‍ എന്തൊക്കെ പുതിയ വിവാദങ്ങള്‍ അവരെ കാത്തിരിയ്ക്കുന്നുണ്ടാവോ ആവോ

English summary
Young IPS Officer Merin Joseph transferred to Munnar ; Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X