കുളി സീന്‍ അനന്തുവിന്റെ വീക്ക്‌നെസ്... ചുവര് തുരന്നു ദൃശ്യം പകര്‍ത്താന്‍ ശ്രമം, പിന്നെ സംഭവിച്ചത്...
മൊബൈല്‍ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു
പത്തനംതിട്ട: കുളിമുറിയില്‍ നിന്നു ദൃശ്യം പകര്‍ത്താനുള്ള ശ്രമത്തിനിടെ
യുവാവിനെ നാട്ടുകാര്‍ പിടികൂടി. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലാണ് രസകരമായ സംഭവം നടന്നത്. 19 കാരനായ അനന്തുവെന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

കുളിമുറിയുടെ ചുവരില്‍ ദ്വാരം
കുളിമുറിയുടെ ചുവരില്‍ ദ്വാരമുണ്ടാക്കി കൈവശമുള്ള മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെ നാട്ടുകാര്‍ പിടികൂടിയത്.

സംഭവം വൈകീട്ട്
ഞായറാഴ്ടച വൈകീട്ടോടെയായിരുന്നു സംഭവം. പരുത്യാനിക്കല്‍ സ്വദേശിയുടെ വീട്ടു പരിസരത്തുള്ള കുളിമുറിക്ക് അടുത്തു നിന്നാണ് സംശയകരമായ സാഹചര്യത്തില്‍ അനന്തുവിനെ നാട്ടുകാര്‍ കണ്ടത്.

പെണ്‍കുട്ടി നിലവിളിച്ചു
കുളിമുറിക്ക് അകത്തുണ്ടായിരുന്ന പെണ്‍കുട്ടി നിലവിളിച്ചതോടെ വീട്ടില്‍ നിന്നും അമ്മ പുറത്തിറങ്ങി നോക്കുകയായിരുന്നു. അപ്പോഴാണ് അനന്തു കുളിമുറിക്ക് പിറകില്‍ മറഞ്ഞുനില്‍ക്കുന്നതായി കണ്ടത്.

നാട്ടുകാര്‍ കൈകാര്യം ചെയ്തു
അനന്തുവിനെ കണ്ട പെണ്‍കുട്ടിയുടെ അമ്മ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി അനന്തുവിനെ പിടികൂടി ശരിക്കും കൈകാര്യം ചെയ്തു. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മൊബൈല്‍ പിടിച്ചെടുത്തു
അനന്തുവിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ശാസ്ത്രീയ പരിശോധന
കൂടുതല്‍ ദൃശ്യങ്ങള്‍ അനന്തുവിന്റെ ഫോണിലുണ്ടോയെന്ന്
പരിശോധിക്കാന്‍ ഇതു ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications