പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റിക്കൊല്ലണം; കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി, യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കേരള പൊലീസിനെതിരെ അധിക്ഷേപപരമായ കമന്റ് ഫേസ്ബുക്കില്‍ പങ്കുവച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയിമ്പ്ര കോവിന്ദപുരിയില്‍ പ്രജിലേഷ് (34) ആണ് അറസ്റ്റിലായത്. പൊലീസുകാരുടെ മക്കളെ വാഹനം ഇടിച്ച് കൊല്ലണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇയാള്‍ പങ്കുവച്ച കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാള്‍ പങ്കുവച്ച കമന്റ് ഇങ്ങനെ, പൊലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും. വണ്ടി കയറ്റിക്കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ ഒരു വഴിയും ഇല്ല.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
ഈ കമന്റ് ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചേവായൂര്‍ എസ്‌ഐ കെകെ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവന്‍ പാലത്ത്, എഎസ്‌ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications