മീന്‍..മീനേയ്..വിളി കാരണം ജോലി ചെയ്യാനാകുന്നില്ല; മത്സ്യവില്‍പനക്കാരനെ ആക്രമിച്ചു: പിന്നാലെ ട്വിസ്റ്റ്
ആലപ്പുഴ: പുലര്‍ച്ചെ പൂവന്‍കോഴി കൂവുന്നതിനൊപ്പം നാം കേള്‍ക്കുന്ന ശബ്ദമാണ് മീനേ...പൂയ് എന്ന ഉറക്കെയുള്ള നീട്ടിവിളി. അതിരാവിലെ നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ഉറക്കെ നീട്ടി വിളിച്ചുകൊണ്ട് മത്സ്യ വില്‍പനക്കാര്‍ ഇരുചക്ര വാഹനങ്ങളില്‍ വരുന്നത് പതിവുകാഴ്ച്ചയാണ്. എന്നാല്‍ രാത്രി വൈകി ഉറങ്ങുന്നവരില്‍ ചിലരെങ്കിലും ഈ നീട്ടിവിളിയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ആലപ്പുഴയില്‍ മത്സ്യ വില്‍പനക്കാരനു നേരെ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്.
ആലപ്പുഴയില്‍ വീടിന് മുന്നിലൂടെ ഉച്ചത്തില്‍ മീനേ.... എന്ന് വിളിച്ചുകൊണ്ടു പോയതിന് പ്രകോപിതനായ യുവാവ് മത്സ്യ വില്‍പനക്കാരനെ ആക്രമിച്ചു. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യ വില്‍പന നടത്തുന്ന കുതിരപ്പന്തി വാര്‍ഡ് വെളിയില്‍ വീട്ടില്‍ ബഷീറിനെയാണ് (51) യുവാവ് ആക്രമിച്ചത്. പട്ടിക കൊണ്ടാണ് ബഷീറിനെ ആക്രമിച്ചത്. ക്രൂരമായ ആക്രമണത്തില്‍ ബഷീറിനു പരിക്കേറ്റല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) പൊലീസ് അറസ്റ്റ് ചെയ്തു.

സിറാജിന്റെ വീടിനു മുന്നിലുള്ള റോഡില്‍ കൂടി മത്സ്യമുള്ള ഇരുചക്രവാഹനവുമായി ബഷീര്‍ എന്നും രാവിലെ ഉറക്കെവിളിച്ചു കൊണ്ട് കടന്നുപോകാറുണ്ട്. എന്നാല്‍ ഇത് അലോസരമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് ബഷീറിനെ സിറാജ് ക്രൂരമായി ആക്രമിച്ചത്. ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു ഇതിനു കാരണമായി സിറാജ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷണത്തിലാണ് ട്വിസ്റ്റുണ്ടായത്. സിറാജിന് കാര്യമായ ജോലിയൊന്നുമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സിറാജിന്റെ ആക്രമണത്തില്‍ ബഷീറിന്റെ മുതുകിലും കൈക്കുമാണ് പരിക്കേറ്റത്. ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ സൗത്ത് ഇന്‍സ്പെക്ടര്‍ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.












Click it and Unblock the Notifications