കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിമാന്റിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Google Oneindia Malayalam News

കോട്ടയം: റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ജയിൽ ഡി ജി പിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

death

കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖാണ് (36) മരിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മർദ്ദനത്തിൽ സംഭവിച്ചതാണെന്ന് പിതാവ് ആരോപിച്ചിരുന്നു . ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

പൊലീസ്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്ന്‌ മരിച്ച ഷഫീഖിന്റെ അമ്മ റഷീദ മാധ്യമങ്ങളോട്‌ പറഞ്ഞു. ആരുമില്ലാത്ത സമയത്താണ്‌ ഷഫീഖിനെ പിടിച്ചുകൊണ്ടു പോയത്‌. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. പൊലീസിന്റെ ഭാഗത്ത്‌ നിന്നുള്ള ഇടപെടലാണ്‌ മരണകാരണമെന്ന്‌ ഭാര്യ സെറീനയും ആരോപിച്ചു.
സംഭവത്തില്‍ ജയില്‍ സുപ്രണ്ട്‌ ഡിജിപിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ഷെഫീഖിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നാണ്‌ ജയില്‍ സുപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.ജയിലില്‍ എത്തിച്ചപ്പോള്‍ ഷെഫീഖിന്‌ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ജയിലില്‍ വെച്ച്‌ അപസ്‌മാരവും ചര്‍ദ്ദിയും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിച്ചതെന്നും പറയുന്നു.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
RTI Shows Western Railways Has No Record of PM Modi's Father's Tea Shop

English summary
young man death in kottayam medical college; human right commission registered case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X