മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; 4 പേർക്ക് പരിക്ക്
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി-46) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ സുരേഷിനൊപ്പം ഉണ്ടായിരുന്ന നാലുപേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10 ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറായിരുന്നു സുരേഷ് കുമാർ. സ്കൂൾ വാർഷികം കഴിഞ്ഞ് ഒരു കുടുംബവുമായി കന്നിമലയിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ട്. ആന ഓട്ടോറിക്ഷ ആക്രമിച്ച് മറിച്ചിടുകയായിരുന്നു. ഓട്ടോയുടെ അടിയിൽ നിന്ന് എണീക്കവേ ആന വീണ്ടും ആക്രമിച്ചു.
നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഇവരെ മൂന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റയാനാണ് ആക്രമിച്ചതെന്നാണ് വിവരം. സ്ഥലത്ത് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.












Click it and Unblock the Notifications