ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയി; കണ്ണൂരേക്കുള്ള 'ചക്രവര്‍ത്തി'യുമായി യുവാവ് മുങ്ങി, ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുമായി യുവാവ് മുങ്ങി. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാസികാസ്വാസ്ഥ്യമുള്ള യുവാവ് ബസുമായി കടന്നകളയുകയായിരുന്നു. രണ്ട് കിലോ മീറ്ററിലധികം ബസ് ഓടിച്ച യുവാവിനെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.
കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലോടുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ചക്രവര്‍ത്തിയുമായാണ് യുവാവ് കടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ് എത്തിയതോടെ ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയിരുന്നു. ഈ സമയത്താണ് യുവാവ് ബസുമായി കടന്നത്. ജീവനക്കാര്‍ തിരിച്ചെത്തിയതോടെ ബസ് പാര്‍ക്ക് ചെയ്ത ട്രാക്കില്‍ ബസ് ഉണ്ടായിരുന്നില്ല. പിന്നാലെ തന്നെ ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടു. അപകടകരമായ രീതിയിലാണ് ബസ് ഓടിക്കുന്നതെന്ന് യാത്രക്കാരില്‍ ഒരാളു പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബസ് നടക്കാവ് ഭാഗത്തേക്കാണ് പോകുന്നതെന്ന് മനസിലായി.
ഇതിനിടെ ബസ് നിര്‍ത്താന്‍ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വണ്ടി നിര്‍ത്തിയില്ല. ബസ് സ്പീഡ് കുറഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ ബസില്‍ ചാടിക്കയറി. ഈ പൊലീസികാരന്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. രണ്ട് കിലോ മീറ്ററോളം ബസ് ഓടിച്ച യുവാവ് പൊലീസ് ഭീഷണിയെ തുടര്‍ന്ന് ബസ് നിര്‍ത്തുകയായിരുന്നു. പിന്നാലെ എത്തിയ മറ്റ് പൊലീസുകാര്‍ സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ ഇയാള്‍ കോഴിക്കോട് ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.












Click it and Unblock the Notifications