തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ച് കൊലപ്പെടുത്തി
കിളിമാനൂര്‍: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ച് കൊലപ്പെടുത്തി. കിളിമാനൂര്‍ കാട്ടുമ്പുറം പന്തടിക്കളം ആര്യ ഭവനില്‍ ഉണ്ണിയുടെ മകന്‍ അഭിലാഷ് (28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പന്തടിക്കളം മണ്ണടിയില്‍ അരുണിനെ (39) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തടിപ്പണിക്ക് പോകുന്ന ഇരുവരും ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പന്തടിക്കളം ജങ്ഷനിലെത്തി ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അരുണ്‍ തടിക്കഷണം ഉപയോഗിച്ച് അഭിലാഷിനെ മര്‍ദിക്കുകയുമായിരുന്നു. അഭിലാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണിനൊപ്പം ഒരു സ്ത്രീ കൂടിയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.












Click it and Unblock the Notifications