കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ നിങ്ങളുടെ ഫോട്ടോ ഇവന്റെ കൈയിലുണ്ടായേക്കാം! വീട്ടമ്മമാരും പെൺകുട്ടികളും, പോലീസും ഞെട്ടി

തിരുവനന്തപുരം സ്വദേശിയായ കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സ്ത്രീകളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. വെമ്പായം മൈലാടുംമുകൾ രാഗാലയം വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന രാഗേഷിനെ(25)യാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.

വേങ്ങരയിൽ ലീഗിനെക്കാൾ ഭയം കോൺഗ്രസിന്! കെപിസിസി സെക്രട്ടറി ലീഗ് വിമതനോട് ചെയ്തത്.... അത്ര പേടിയോ?വേങ്ങരയിൽ ലീഗിനെക്കാൾ ഭയം കോൺഗ്രസിന്! കെപിസിസി സെക്രട്ടറി ലീഗ് വിമതനോട് ചെയ്തത്.... അത്ര പേടിയോ?

ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആശുപത്രിയിൽ കള്ളി പൊളിഞ്ഞു.. ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആശുപത്രിയിൽ കള്ളി പൊളിഞ്ഞു..

ഫേസ്ബുക്കിൽ നിന്ന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോട്ടോകൾ ഡൗൺലോഡ് ചെയ്തെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇയാളുടെ ഫോണിൽ നിന്ന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിരവധി ഫോട്ടോകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥിനി....

കോളേജ് വിദ്യാർത്ഥിനി....

തിരുവനന്തപുരം സ്വദേശിയായ കോളേജ് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലും പോലീസും അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.

പ്രചരിപ്പിക്കുന്നു...

പ്രചരിപ്പിക്കുന്നു...

താൻ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ആരോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

പ്രൊഫൈൽ ഫോട്ടോ...

പ്രൊഫൈൽ ഫോട്ടോ...

ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിച്ച് സ്ത്രീകളുടെ പേരിൽ ഫേസ്ബുക്ക് ഐഡികളും ഇയാൾക്കുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

പോലീസ് പിടിയിലായ രാഗേഷിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്യാൻ ശ്രമം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗ്യാലറിയിൽ...

ഗ്യാലറിയിൽ...

രാഗേഷിന്റെ മൊബൈൽ ഫോൺ ഗ്യാലറി പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിത്തരിച്ചു. വീട്ടമ്മമാരുടെയും പെൺകുട്ടികളുടെയും ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത നിരവധി ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

പോലീസ് സംഘം...

പോലീസ് സംഘം...

തിരുവനന്തപുരം റൂറൽ എസ്പി പി അശോക് കുമാറിന്റെ മേൽനോട്ടത്തിൽ സൈബർ സെല്ലിന്റെയും ഷാഡോ പോലീസിന്റെയും ചാർജ് വഹിക്കുന്ന ഡിവൈഎസ്പി പി അശോകൻ, ആറ്റിങ്ങൽ എഎസ്പി ആദിത്യ, പോത്തൻകോട് സിഐ എസ് ഷാജി, എസ്ഐ അശ്വനി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

English summary
young man morphed girls photos;police arrested the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X