വടകരയില്‍ ബന്ധുവായ യുവാവ് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വടകരയില്‍ ബന്ധുവായ യുവാവ് ആറുവയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ചു .കുട്ടിയുടെ മൊഴി അനുസരിച്ചു ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ പോലീസ് കസ്സ്റ്റഡിയിലെടുത്തു.

മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!

തിരുവള്ളൂര്‍ ചാനിയംകടവിലാണ് ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്. ചാനിയം കടവിനടുത്തെ യുപി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.

rape

ബന്ധുവായ ഇരുപതുകാരനായ യുവാവാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. അപ്പുവെന്ന് വിളിക്കുന്ന ഇയാള്‍ ഇപ്പോള്‍ വടകര പോലീസ് കസ്സ്റ്റഡിയിലാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

വടകര ജില്ലാ ആശുപത്രി അധികൃതരാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോലീസില്‍ വിവരം അറിയിച്ചത് . വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ തിരുവള്ളൂരിലെ ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു.


ഈ ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് . പീഡനത്തിനിരയായ കുട്ടിയുടെ അമ്മ നേരത്തെ ആത്മഹത്യ ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒരു പാറ തൊഴിലാളിയുടെ മകളാണ് കുട്ടി.

English summary
young man raped his relative 6 year old girl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്