കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാതാഗതക്കുരിക്കില്‍പ്പെട്ട ആംബുലന്‍സിന്‌ വഴികാട്ടിയായി യുവാവ്‌ ഓടിയത്‌ 2 കിലോമീറ്റര്‍ ദൂരം

Google Oneindia Malayalam News

കോഴിക്കോട്‌: ആംബുലന്‍സിന്‌ വഴികാണിക്കാനായി രണ്ട്‌ കിലോമീറ്ററോളം വാഹനത്തിന്‌ മുന്നില്‍ ഓടി യുവാവ്‌. ഗാതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബലന്‍സുകള്‍ക്ക്‌ വഴി നല്‍കണമെന്ന അഭ്യര്‍ഥനയുമായി കോഴിക്കോട്‌ വെങ്ങളം മുതല്‍ രണ്ട്‌ കിലോമീറ്റര്‍ ദൂരമാണ്‌ യുവാവ്‌ ഓടി വഴിയൊരുക്കിയത്‌.

ആംബുലന്‍സുകള്‍ക്ക്‌ മുന്നില്‍ വഴികാട്ടിയായി മുന്നിലോടുന്ന ചെറുപ്പക്കാരന്റെ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്വന്തം സുരക്ഷ പോലും നോക്കാതെ ഇത്രയും ദൂരം ഓടിയ ആ ചെറുപ്പക്കാരന്‍ ആരാണ്‌ എന്നാണ്‌ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ചോദിച്ചത്‌. ഡിവൈഎഫ്‌ഐ തൂണേരി മേഖല വൈസ്‌ പ്രസിഡന്റ്‌ വൈശാഖ്‌ ആണ്‌ ഈ വഴികാട്ടിയെന്ന്‌ പരിചയപ്പെടുത്തിയിരിക്കുകയാണ്‌ ഡിവൈഎഫ്‌ഐ നേതാവ്‌ എ റഹീം.

aa raheem

ജനുവരി 25ന്‌ തൂണേരിയില്‍ നിന്ന്‌ എസ്‌എഫ്‌ഐയുടെ പ്രതിഷേധക്കടല്‍ പരിപാടിക്കായാണ്‌ വൈശാഖും കൂട്ടുകാരും കോഴിക്കോടെത്തിയത്‌. പരിപാടി തിരിച്ചു പോകുന്നതിനിടയിലാണ്‌ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ മൂന്ന്‌ ആംബുലന്‍സുകള്‍ കണ്ടത്‌. മുന്നില്‍ നിരയായി കിടക്കുന്ന വാഹനങ്ങളും. പിന്നെ ഒന്നും ആലോചിക്കാതെ ആംബുലന്‍സിന്‌ വഴിയൊരുക്കാന്‍ വൈശാഖ്‌ നടുറോഡിലേക്കിറങ്ങി. ഒരോ വാഹനങ്ങളുടേയും അരികില്‍ തട്ടി പിന്നില്‍ ആംബുലന്‍സ്‌ വരുന്ന കാര്യം അറിയിച്ചു. വാഹനങ്ങള്‍ മാറി വഴി തെളിഞ്ഞതോടെ ആംബുലന്‍സുകള്‍ സുഗമമായി മുന്നോട്ട്‌ കുതിച്ചു.
ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആംബുലന്‍സിലെ സഹഡ്രൈവറാണ്‌ വൈശാഖിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. ഡ്രൈവറായ ദീപ ജോസഫ്‌ ദൃശ്യങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തതോടെയാണ്‌ വൈശാഖിന്റെ മിടുക്ക്‌ ലോകമറിഞ്ഞത്‌.
എസ്‌എഫ്‌ഐയുടെ പരിപാടിക്ക്‌ വന്ന്‌ തിരിച്ചുപോവുമ്പോഴാണ്‌ ആംബുലന്‍സുകള്‍ കുടുങ്ങിക്കിടക്കുന്നത്‌ കണ്ടത്‌. ഒരു ജീവന്റെ കാര്യമല്ലേ, പിന്നെ ഒന്നും ചിന്തിച്ചില്ല. ഗാതാഗതക്കുരുക്ക്‌ ഒഴിയുന്നതുവരെ മൂന്നോട്ട്‌ ഓടുകയായിരുന്നു. രണ്ട്‌ കിലോമീറ്ററോളം ഓടി എന്നേ അറിയുള്ളു. ഈ നാട്ടുകാരന്‍ അല്ലാത്തതിനാല്‍ കൃത്യം സ്ഥലമേതാണെന്ന്‌ അറിയില്ല. ബൈപാസ്‌ ആണെന്ന്‌ മാത്രം അറിയാം. വാര്‍ത്തകളും വീഡിയോകളുമൊക്കെ വന്നെന്ന്‌ അറിയുന്നു., ഒന്നും കണ്ടിട്ടില്ല ഇതുവരെ വൈശാഖ്‌ പറയുന്നു.

English summary
Young man run 2 kilometers to clear traffic block for ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X