ഞാന്‍ ഐസിസിലെത്തി, കാത്തിരിക്കേണ്ട... ഞെട്ടിക്കുന്ന സന്ദേശം, അയച്ചത് മലപ്പുറം സ്വദേശി
അമ്മയ്ക്കാണ് ടെലഗ്രാം വഴി യുവാവ് സന്ദേശമയച്ചത്
മലപ്പുറം: ഭീകരസംഘടനയായ ഐസിസില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരണം. അയാള്‍ അയച്ച സന്ദേശം പുറത്തു വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. മലപ്പുറത്തു നിന്നും കാണാതായ യുവാവാണ് ഐസിസിനൊപ്പം ചേര്‍ന്നതായി കണ്ടെത്തിയത്.

സന്ദേശമയച്ചത്
മലപ്പുറം പൊന്‍വള പള്ളിപ്പടി സ്വദേശിയായ നജീബാണ് താന്‍ ഐസിസില്‍ ചേര്‍ന്നതായി മാതാവിനു സന്ദേശമയച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയായിരുന്നു സന്ദേശം വന്നതെന്ന് മാതാവ് പറയുന്നു.

സന്ദേശം ഇങ്ങനെ
ഞാന്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞു, ഇനി എന്നെ കാത്തിരിക്കേണ്ട എന്നായിരുന്നു നജീബിന്റെ സന്ദേശം. ഇയാളെ ഓഗസ്റ്റ് 26 മുതലാണ് കാണാതായത്. നജീബ് ഐസിസ് ആശയങ്ങളില്‍ തല്‍പ്പരനായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കുടുംബത്തിനു ലഭിച്ചിരുന്നു.

മരണത്തിനായി കാത്തിരിക്കുന്നു
ഞങ്ങള്‍ മരണത്തിനായി കാത്തിരിക്കുകയാണ്. ഈ സന്ദേശം പോലീസിനു നല്‍കരുതെന്നും നജീബ് സന്ദേശത്തില്‍ പറയുന്നു.

അവസാനത്തെ സന്ദേശം
ഇത് അവസാനായി അയക്കുന്ന സന്ദേശമാണ്. പോലീസിനെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാണ് കുഴപ്പമെന്നും നജീബ് കുറിച്ചു.

അമ്മയുടെ മറുപടി
തങ്ങള്‍ ഇന്ത്യക്കാരാണെന്നും ഇവിടെ താമസിക്കാന്‍ തന്നെയാണ് ഇഷ്ടപ്പെടുന്നതെന്നും പലായനം ചെയ്യാന്‍ ആവശ്യപ്പെട്ട നജീബിനു മാതാവ് മറുപടി നല്‍കി.

എന്‍ഐഎ അന്വേഷിക്കുന്നു
നജീബിന്റെ തിരോധാനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ താന്‍ ഐസിസിലാണെന്ന സന്ദേശം അയച്ചത്.












Click it and Unblock the Notifications